ജോസഫ്‌ തിരുനെല്ലിപറമ്പില്‍ നിര്യാതനായി

Published on 07 April, 2012
ജോസഫ്‌ തിരുനെല്ലിപറമ്പില്‍ നിര്യാതനായി
ഷിക്കാഗോ: കൈപ്പുഴ പാലത്തുരുത്ത്‌ തിരുനെല്ലിപറമ്പില്‍ ജോസഫ്‌ ടി.ജെ (82) ഷിക്കാഗോയില്‍ നിര്യാതനായി. വെയ്‌ക്ക്‌ സര്‍വീസ്‌ ഏപ്രില്‍ ഒമ്പതാം തീയതി തിങ്കളാഴ്‌ച മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ വൈകുന്നേരം 3 മണി മുതല്‍ 8 മണി വരേയും, സംസ്‌കാര ചടങ്ങുകള്‍ പത്താം തീയതി ചൊവ്വാഴ്‌ച രാവിലെ 9.30-ന്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ വെച്ച്‌ നടക്കുന്നതാണ്‌.

കരിമ്പുകാലായില്‍ കുടുംബാംഗമായ അന്നമ്മയാണ്‌ ഭാര്യ.

മക്കള്‍: ജോസ്‌ (കാനഡ), ഡോ. മാത്യു ജോസഫ്‌ (ഷിക്കാഗോ), ജോര്‍ജ്‌, ഫാ. ലൂക്ക്‌ തിരുനെല്ലിപറമ്പില്‍ (കോര്‍പ്പസ്‌ ക്രിസ്റ്റി), ആന്റണി, സ്റ്റീഫന്‍, സെബാസ്റ്റ്യന്‍, പീറ്റര്‍, ജയിംസ്‌ (എല്ലാവരും ഷിക്കാഗോ), മേരി (നിലമ്പൂര്‍), മേരിക്കുട്ടി (ഞീഴൂര്‍).

മരുമക്കള്‍: റോസമ്മ (പള്ളിക്കല്‍), മേഴ്‌സി (ചോരത്ത്‌), സാലി (മണപ്പുറത്ത്‌), തങ്കച്ചന്‍ മുട്ടംതോട്ടില്‍, തോമസ്‌ മംഗലത്ത്‌കരോട്ട്‌, മിനി (പായിക്കാട്‌), ജോഷ്‌നി (പാലനില്‍ക്കുംമുറിയില്‍), വന്ദന (മംഗലശേരില്‍), ഡോ. ദീപ (ചോരത്ത്‌), മനു (കുളങ്ങര).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക