നിസ പി. മാത്യു (36) ന്യു യോര്‍ക്ക്

Published on 14 December, 2019
നിസ പി. മാത്യു (36) ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ (വൈ.എം.എ) മുന്‍ പ്രസിഡന്റും ഫോമാ നേതാവുമായ മാത്യു പി. തോമസിന്റെ (കുഞ്ഞുമോന്‍) പുത്രി നിസ പി. മാത്യു (36) നിര്യാതയായി. ഫ്‌ലോറിഡയിലെ ജാക്‌സന്‍ വില്ലില്‍ 2010 മുതല്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

കോന്നി പാറക്കാമണ്ണില്‍ കുടുംബാംഗമാണ് മാത്യു പി. തോമസ്. ഭാര്യ എല്‍സമ്മ മാത്യു കോട്ടയം കഞ്ഞിക്കുഴി തുമ്പയില്‍ കുടുംബാംഗം. ഏക സഹോദരന്‍ നോബിള്‍ മാത്യു കോന്നിയിലാണ്.

പൊതുദര്‍ശനം ഡിസംബര്‍ 15-നു ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 7.30 വരെ ഫ്‌ളവര്‍ ഫ്യൂണറല്‍ ഹോമില്‍ (FLOWER FUNERAL HOME,714 Yonkers Ave, Yonkers, NY 10704 .Phone: 914-963-4137) നടക്കും. 
സംസ്കാരം പിന്നീട് കേരളത്തില്‍.  

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു തോമസ് (914 349 2949), ജോഫ്രിന്‍ ജോസ് (914 424 7289), ഷോബി ഐസക്ക് (914 707 1207), പ്രദീപ് നായര്‍ (203 260 1356), ഷിനു ജോസഫ് (914 330 3341).

നിസ പി. മാത്യുവിന്റെ വേര്‍പാടില്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, സെക്രട്ടറി ഷോബി ഐസക്ക്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പ്രദീപ് നായര്‍ എന്നിവര്‍ അനുശോചിച്ചു.
മാത്യു പി. തോമസ്-914 349 2949 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക