ഭാവുക്ക് വര്‍ഗീസ് (വി.എ. ഭാവുക്ക്-60) ന്യു യോര്‍ക്ക്

Published on 27 March, 2020
ഭാവുക്ക് വര്‍ഗീസ് (വി.എ. ഭാവുക്ക്-60)  ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരൂന്ന ഭാവുക്ക് വര്‍ഗീസ് (വി.എ. ഭാവുക്ക്-60) ന്യു യോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി.

ഹിറ്റാച്ചിയില്‍ സീനിയര്‍ എഞ്ചിനിയറായിരുന്നു. കുറച്ച് നാളായി കാന്‍സറുമായി പോരാട്ടത്തിലായിരുന്നു.

ഒട്ടേറെ പേരുടെ ജീവിതത്തെ സ്വാധീനിക്കുകയും തുണയാവുകയും ചെയ്ത ഭാവുക്ക് ക്വീന്‍സ്-ലോംഗ് ഐലന്‍ഡ് ഭാഗത്ത് സീറോ മലബാര്‍ ദേവാലയം സ്ഥാപിക്കുന്നതിനും പള്ളി വാങ്ങുന്നതിനുംമുന്‍ കൈ എടുത്തു.ലോംഗ് ഐലന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച് അംഗമായിരുന്നു. മുഴങ്ങുന്ന, ആധികാരികത്വം നിറഞ്ഞ ഭാവുക്കിന്റെ സ്വരം സുഹ്രുത്തുക്കള്‍ ദുഖത്തോടേ ഓര്‍മ്മിക്കുന്നു.

ഇലക്ട്രോണിക്‌സ് എഞ്ചിനിയറായ ഭാവുക്ക് അല്പകാലം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം 1986-ല്‍ മലയാള മനോരമയില്‍ മെയിന്റനന്‍സ് എഞ്ചിനീയറായി. മനോരമയെ കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് നയിച്ചവരില്‍ ഒരാളാണ്. ആദ്യകാലത്ത് കോഴിക്കോട്, കോട്ടയം യൂണിറ്റുകളില്‍ കമ്പ്യുട്ടര്‍സംവിധാനം രൂപപ്പെടുത്തിയത് ഭാവുക്കിന്റെ കൂടിനേത്രുത്വത്തിലാണ്.

1992-ല്‍ മനോരമ വിട്ട് അമേരിക്കയിലേക്കുചേക്കേറി. എങ്കിലും മനോരമയുമായും അവിടത്തെ സഹപ്രവര്‍ത്തകരുമായുംനല്ല ബന്ധം എന്നും തുടര്‍ന്നു.

ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിക്കു സമീപം പാറക്കല്‍ കുടുംബാംഗമാണ്. ഭാര്യ റോസമ്മ ആലപ്പുഴ തത്തമ്പള്ളി പറമ്പില്‍ പറമ്പില്‍ കുടുംബാംഗം. ഇപ്പോള്‍ ന്യു യോര്‍ക്ക് സ്റ്റേറ്റ് ഹൗസിംഗ് അതോറിട്ടിയില്‍ ഉദ്യോഗസ്ഥ.

മക്കള്‍:ആല്‍ വിന്‍ (ജെ.പി. മോഗനില്‍ഫൈനാന്‍ഷ്യല്‍ അനലിസ്റ്റ്),ആഷ്‌ലി (സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി ഡോക്ടറല്‍ ഗവേഷക), അലിസ (ക്ലാര്‍ക്ക്‌സ് കണ്‍സ്ട്രക്ഷനില്‍ എഞ്ചിനിയര്‍)

സഹോദരന്‍ ഡോ. അമല്‍ ആന്റണി എറണാകുളം ലിസി ഹോസ്പിറ്റലില്‍ റേഡിയോളജി വിഭാഗം മേധാവി. നാലു സഹോദരിമാരുമുണ്ട്.

കൊറോണ കാരണം 10 പേരില്‍ കൂടുതല്‍ ഒത്തു ചേരാന്‍ പാടില്ലാത്തതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ ഉറ്റ ബന്ധുക്കള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക