വി.എസ്. കുരുവിളയുടെ സംസ്കാരം തിങ്കളാഴ്ച്ച

Published on 14 November, 2020
വി.എസ്. കുരുവിളയുടെ സംസ്കാരം തിങ്കളാഴ്ച്ച
ഡാളസ്: ആദ്യകാല പെന്തക്കൊസ്ത് വിശ്വാസികളായിരുന്ന കുമ്പനാട് ചെള്ളേത്ത് വലിയകാലായില്‍ പരേതരായ വി.കെ. ശാമുവേലിന്റെയും വള്ളിയില്‍ ഏലിയാമ്മ ശാമുവേലിന്റെയും മകന്‍ വി.എസ്. കുരുവിള നവംബര്‍ 9  തിങ്കളാഴ്ച വൈകിട്ട് 10:30ന്  ഡാളസിൽ  നിര്യാതനായി.

കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്‌കൂളിലെ പൂര്‍വ്വകാല വിദ്യാര്‍ത്ഥി ആയിരുന്ന പരേതന്‍ ചര്‍ച്ച് ഓഫ് ഗോഡ് കുമ്പനാട് സഭാ അംഗമായിരുന്നു. 1982-ല്‍ അമേരിക്കയില്‍ കുടിയേറി. ഇന്ത്യന്‍ പെന്തക്കോസ്തല്‍ അസംബ്ലി, ഇര്‍വിംഗ്, ടെക്‌സാസ് സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ മറിയാമ്മ ഞാലിക്കണ്ടം താഴത്തേക്കൂറ്റ് കുടുംബാഗമാണ്. മക്കള്‍: ബിന്‍സി, ബെറ്റ്‌സി. മരുമക്കള്‍: ബ്രോക്, ഡഡ്‌ലി. കൊച്ചുമക്കള്‍: ബ്രെയ്ഡന്‍, ജര്‍മിയ, ലൂക്ക്.

സഹോദരങ്ങള്‍: ലാലു, ലിസി, മേഴ്‌സി, സൂസന്‍ (എല്ലാവരും യു.എസ്.എ), പരേതരായ പൊന്നച്ചന്‍, ജോയി.

പൊതുദര്‍ശനം നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് 5:00 മുതലും സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 10 മുതലും മെട്രോ ചര്‍ച്ച് ഒഫ് ഗോഡ്, 13930 ഡിസ്ട്രിബൂഷന്‍ വേയ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്സ്സാസ് 75234 വെച്ച് നടക്കുന്നതാണ. ശുശ്രുഷകള്‍ തത്സമയ സ്ട്രീമിംഗ് www.provisiontv.in

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക