ഡെയ്‌സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റൺ

Published on 03 February, 2021
ഡെയ്‌സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന കുമളി അണക്കര മണപ്പള്ളിൽ പി.എസ്. ഫിലിപ്പിന്റെ ഭാര്യ ഡെയ്‌സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റനിൽ അന്തരിച്ചു. മെഡിക്കൽ ഫിസിസിസ്റ്റും ബെയ്‌ലർ കോളജ് അഡ്‌ജംക്ട് അസിസ്റ്റന്റ്   പ്രൊഫസറുമാണ് ഫിലിപ്പ്. റാന്നി ചേത്തക്കൽ  കൈതമംഗലത്ത്  കെ.ടി. വർഗീസിന്റെയും മറിയകുട്ടി വർഗീസിന്റെയും  പുത്രിയാണ് ഡെയ്‌സിയാമ്മ ഫിലിപ്പ്.  മുംബൈ എസ് .എൻ.ഡി.ടി. കോളജിൽ നിന്ന് ബി.എസ്സി നഴ്‌സിംഗ് പാസായി. ഹ്യൂസ്റ്റനിൽ ലിൻഡൻ ബി ജോൺസൺ ഹോസ്പിറ്റലിൽ ആർ.എൻ. ആയിരുന്നു.

മക്കൾ: ഡോ. ആഷർ  ഫിലിപ്പ് (റെജീന); അക്സ ഫിലിപ്പ്. എമിലിയ ഡെയ്‌സി ഫിലിപ്പ് കൊച്ചുമകളാണ്.

സഹോദരർ: തോമസ് വർഗീസ് (ജോർജ്‌കുട്ടി-ന്യു യോർക്ക്), ജസ്റ്റിൻ കൈതമംഗലം (സണ്ണി-ന്യു യോർക്ക്), ജിജി വർഗീസ് (റവ. വിത്സൺ വർഗീസ് -ലൂയിസിയാന), അനു വർഗീസ് (ബിജൻ-ന്യു യോർക്ക്)
സംസ്കാരം പിന്നീട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക