സ്റ്റീഫൻ സാമുവേലിന്റെ സംസ്ക്കാരം 13 ന് ശനി

Published on 10 February, 2021
സ്റ്റീഫൻ സാമുവേലിന്റെ  സംസ്ക്കാരം 13 ന് ശനി
ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ നിര്യാതനായ സ്റ്റീഫൻ സാമുവേലിന്റെ (66) സംസ്ക്കാര ശുശ്രൂഷകൾ 12, 13 തീയതികളിൽ ഫ്ളോറിഡയിൽ നടത്തപ്പെടും.

ഭൗതീക ശരീരം വെള്ളിയാഴ്ച വൈകിട്ട് 7മുതൽ 9 വരെ ലേക്ക് ലാൻഡ് എബേനെസർ ഐ.പി.സി സഭാഹാളിൽ (5935 Strickland Ave, Lakeland, FL 33812) പൊതു ദർശനത്തിന് വയ്ക്കുന്നതും 13ന് ശനിയാഴ്ച രാവിലെ 9 ന് സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. തുടർന്ന് 12 മണിക്ക് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ (4620 U.S Highway 98S, Lakeland, FL 33812) സംസ്കാരം നടത്തപ്പെടും.

ഭാര്യ ഗ്രേസിയ്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുബാഗമാണ്. മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ . കൊച്ചുമക്കൾ: അലിഷാ, ആഞ്‌ജലീന, എലെജ, എലെസുവാ, ആൽഫി 

സഹോദരങ്ങൾ: പരേതയായ ലീലാമ്മ വർഗീസ്, മാധ്യമ പ്രവർത്തകരായ ജോയ് തുമ്പമൺ, ഉമ്മൻ എബനേസർ, ജോൺസൻ സാമുവേൽ എല്ലാവരും യു.എസ്.എ) 

Live Webcasting On: www.ebenezeripc.org 

വാർത്ത: നിബു വെള്ളവന്താനം
സ്റ്റീഫൻ സാമുവേലിന്റെ  സംസ്ക്കാരം 13 ന് ശനി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക