ഡാനിയേൽ തോമസ് (ബേബി –74) ഡാളസ്

Published on 12 February, 2021
ഡാനിയേൽ തോമസ് (ബേബി –74) ഡാളസ്

ഡാലസ് ∙ വലിയേല മൈലാപള്ളിയിൽ ഡാനിയേൽ തോമസ് (ബേബി –74) ഡാലസിൽ അന്തരിച്ചു. ഡാലസ് ഹെബ്രോൻ പെന്തകോസ്തൽ ഫെല്ലോഷിപ്പ് സഭാ അംഗമാണ്. ഭാര്യ പരേതയായ ലില്ലികുട്ടി ഡാനിയേൽ. മക്കൾ: ബ്ലസി അബ്രഹാം (ഡാലസ്), ജോൺസൻ മുതലാളി (ഡാലസ്), അലക്സ് മുതലാളി (ദുബായ്). മരുമക്കൾ: പാസ്റ്റർ എം. സി. അബ്രഹാം, ജോജി, വിജി.

പൊതുദർശനം: ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ. സ്ഥലം: റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 ഫ്രീ പോർട്ട് പാർക്ക്‌വെ, കോപ്പൽ.

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 20, ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം. തുടർന്ന് സംസ്ക്കാരം റോളിംഗ് ഓക്സ് സെമിത്തേരിയിൽ. സംസ്ക്കാര ശുശ്രൂഷ പ്രൊവിഷൻ ടിവി ചാനലിലും, തൽസമയ സംപ്രേക്ഷണം www.provisiontv.in ലഭ്യമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക