സേതു നരിക്കോട്, 77, ന്യു യോര്‍ക്ക്/പാലക്കാട്

Published on 16 February, 2021
സേതു നരിക്കോട്, 77, ന്യു യോര്‍ക്ക്/പാലക്കാട്
ന്യു യോര്‍ക്ക്: ന്യു യോര്‍ക്കിലെ മലയാളി സാമൂഹിക, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സേതുമാധവൻ  നരിക്കോട്, 77,  അന്തരിച്ചു. ഫെബ്രുവരി 14-നു പാലക്കാട്ടുള്ള അവേരുടെ സ്വന്തം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പത്‌നി ഡോ. രാധികയും ഏകപുത്രി ഡോ. സന്ധ്യയും സമീപമുണ്ടായിരുന്നു.

സംസ്കാരം നടത്തി 

പരേതരായ കുഞ്ഞിലക്ഷ്മി അമ്മ, ജാനകി അമ്മ, പത്മനാഭൻ എന്നിവർക്ക് പുറമെ   നാണിക്കുട്ടിയമ്മ, (കേരളം) വിശ്വനാഥൻ  (മോണ്ട്രിയോള്‍) പാറുക്കുട്ടി (യു.എസ് ), ഗോപിനാഥൻ, യു.എസ്, പദ്മിനി (യു.എസ്)      എന്നിവര്‍ സഹോദരങ്ങളാണ്.

മലയാള ഭാഷക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചതിനു ലാന അദ്ദേഹത്തിന് മെറിറ്റോറിയസ്  അവാർഡ് നൽകി ആദരിച്ചിരുന്നു.  

അമേരിക്കയില്‍ മലയാള ഭാഷക്ക് സേതു നരിക്കോട് നല്‍കിയ സേവനങ്ങള്‍ പുതിയ തലമുറക്ക് അത്രയൊന്നും അറിയില്ല. ന്യു യോര്‍ക്ക്കേന്ദ്രമായി അദ്ധേഹം നടത്തിയിരുന്ന പ്രസിലാണു ആദ്യത്തെ മലയാളം പുസ്തകം ഇവിടെ അച്ചടിച്ചത്.
അദ്ധേഹത്തിന്റെ വീടിന്റെ ബേസ്‌മെന്റില്‍ മലയാളം സ്‌കൂള്‍ ദീര്‍ഘകാലം നടത്തിയിരുന്നു.
ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും സേതു സജീവമായി വളരെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു.

നായര്‍ ബെനവലന്റ് അസോസിസിയേഷന്‍ സ്ഥാപകാംഗമാണ്. ന്യു യോര്‍ക്ക് കേരള സമാജം പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ആദ്യമായി അയ്യപ്പ ഭജന നടത്തിയത് അദ്ദേഹത്തിന്റെ വസതിയിലായിരുന്നുവെന്ന് പാര്‍ഥസാരഥി പിള്ള ഓര്‍മ്മിക്കുന്നു. see also:
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക