ടോം തോമസ് (35) കാനഡ

Published on 18 February, 2021
ടോം തോമസ് (35) കാനഡ
നോര്‍ത്ത് ബാറ്റെല്‍ഫോര്‍ഡ്: (സാസ്കച്ചവന്‍, കാനഡ): കോട്ടയം പൊന്‍കുന്നം സ്വദേശിയും കൂരിക്കാട്ട് തോമാച്ചന്‍  - ലൂസി ദമ്പതികളുടെ മകനും Saskatchewan Hospital (North Battleford, Saskatchewan) ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരനും ആയിരുന്ന  ടോം തോമസ് (35) കാനഡയില്‍ നിര്യാതനായി. കുറച്ചു  മാസങ്ങള്‍ക്കു മുന്‍പാണ്  ടോം  ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.

ഫെബ്രുവരി 6 നാണു  ടോം കോവിഡ് പോസിറ്റിവ്  ആയത്. ഫെബ്രുവരി 15 നു വൈകുന്നേരം നെഞ്ച് വേദന ഉണ്ടായതിനെ തുടര്‍ന്ന് സ്വയം ഡ്രൈവ് ചെയ്തു ഹോസ്പിറ്റലില്‍ എത്തിയെങ്കിലും മണിക്കൂറുകള്‍ക്കുളില്‍ കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടായി മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ മെറിന്‍. ഒന്നര വയസ്സുള്ള മകളുണ്ട്.

റിപ്പോര്‍ട്ട്: സാം പടിഞ്ഞാറേക്കര
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക