അഡ്വ: കെ. ഏബ്രഹാം ലാല്‍ (70): പോത്താനിക്കാട്

Published on 19 February, 2021
അഡ്വ: കെ. ഏബ്രഹാം ലാല്‍ (70): പോത്താനിക്കാട്
പോത്താനിക്കാട്: പടിഞ്ഞാറേക്കുടിയില്‍ അഡ്വ: കെ.ഏബ്രഹാം ലാല്‍ നിര്യാതനായി.. സംസ്ക്കാരം, സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം, ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെട്ടു. കോതമംഗലം പാറയ്ക്കല്‍ ചിന്നമ്മയാണ് ഭാര്യ.

ആക്കോസ് മെന്റു ലാല്‍ (യു.എസ്.എ), ആത്യൂസ് മെന്റു ലാല്‍ (അസി. മനേജര്‍ കേരള ഗ്രാമീണ ബാങ്ക്, കണ്ണൂര്‍) എന്നിവരാണ് മക്കള്‍. കരിങ്ങാച്ചിറ വെങ്ങറപ്പിള്ളില്‍ പൊന്നു ജോണ്‍, കടവന്ത്ര പുത്തന്‍പുരയില്‍ പ്രിയ ജോര്‍ജ് എന്നിവര്‍ മരുമക്കളുമാണ്.

സഹോദരങ്ങള്‍: പരേതനായ റവ.ഫാ. പി.കെ. മാത്തുക്കുട്ടി (റിട്ട. ഹൈസ്ക്കൂള്‍ ടീച്ചര്‍) / അന്നമ്മ മാത്യൂ, പരേതനായ പി.കെ.അഡായി (റിട്ട. ചീഫ് എഞ്ചിനീയര്‍ കെ.എസ്.ഈ.ബി.) / പരേതയായ മേരി അഡായി, കുര്യാക്കോസ് പോള്‍ (മിഷിഗണ്‍, യൂ.എസ്.എ.) / ആനി പോള്‍, പരേതയായ അനിക്കുടിയില്‍ സാറാമ്മ, കെന്നത്ത് മേരി ഇട്ടന്‍, സുസേയിന്‍ ജോസ്, അന്നമ്മാള്‍ സ്കറിയ.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക