ചെറിയാന്‍ വര്‍ഗീസ് (78) ന്യൂയോര്‍ക്ക്

Published on 28 February, 2021
ചെറിയാന്‍ വര്‍ഗീസ് (78)  ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: റാന്നി കല്ലുമണ്ണില്‍ വാലിപ്ലാക്കൽ പരേതരായ സി.വി. ചെറിയാന്‍ - മറിയാമ്മ ദമ്പതികളുടെ മകന്‍ ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി.

സിവിൽ എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ന്യൂഡൽഹിയിലും ബോംബെയിലും ജോലി ചെയ്തു. 1975 ൽ  തിരുവല്ല തോട്ടുങ്കൽ വീട്ടിൽ ഓമന എബ്രഹാമിനെ വിവാഹം കഴിച്ചു. ഇരുവരും 1976 ൽ അമേരിക്കയിലേക്ക് കുടിയേറി. 20 വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ന്യൂയോർക്കിലെ കോളർ-ഗോൾഡ് വാട്ടർ ഹോസ്പിറ്റലിൽ നിന്ന് വിരമിച്ചു.

ഭാര്യ: ഓമന. മക്കള്‍: ജസ്റ്റിൻ, ജെയ്‌ൻ. മരുമക്കള്‍: സെബി, ജെയ്‌സൺ.  

കൊച്ചുമക്കള്‍: ടോമി, സറീന, ഇശയ്യ, നവീൻ, ക്രിസ്ത്യൻ.

വത്സമ്മ ജേക്കബ് (ന്യൂയോർക്ക്), ഡാലമ്മ ഫിലിപ്പ് (റാന്നി) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: മാർച്ച് 2 ചൊവ്വാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 8 വരെ (പാർക്ക് ഫ്യൂണറൽ ഹോം, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോര്‍ക്ക് 11040).

ശ്രദ്ധിക്കുക: പൊതുദര്‍ശന സമയം മാസ്കുകൾ ആവശ്യമാണ്. നിങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യാം. കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുമ്പോൾ സാമൂഹിക അകലം പാലിക്കണം. കോവിഡ്-19 നിബന്ധനകള്‍ പാലിക്കേണ്ടതുള്ളതുകൊണ്ട് കുടുംബാംഗങ്ങൾക്ക് മാത്രമേ ഫ്യൂണറൽ ഹോം ചാപ്പലിൽ തുടരാൻ അനുവാദമുള്ളൂ.

സംസ്‌കാര ശുശ്രൂഷ: മാർച്ച് 3 ബുധനാഴ്ച രാവിലെ 9 മണിക്ക് (സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്, 858 റൂസ്‌വെൽറ്റ് സ്ട്രീറ്റ്, ഫ്രാങ്ക്ലിന്‍ സ്ക്വയർ, ന്യൂയോര്‍ക്ക് 11010). തുടര്‍ന്ന് 11:00 മണിക്ക് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ (2015 വെൽവുഡ് അവന്യൂ, ഫാർമിംഗ്ഡേൽ, ന്യൂയോര്‍ക്ക് 11735) സംസ്ക്കാരം.

ശ്രദ്ധിക്കുക: പള്ളിയിലെ ശവസംസ്കാര ശുശ്രൂഷകള്‍ കുടുംബാംഗങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.  സെമിത്തേരിയില്‍ എല്ലാവര്‍ക്കും പ്രവേശിക്കാം.

ശവസംസ്ക്കാര ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.

റിപ്പോര്‍ട്ട്: സജി എബ്രഹാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക