യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ പൊതുദർശനം

Published on 23 March, 2021
യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ പൊതുദർശനം
ന്യൂ യോർക്ക്: അന്തരിച്ച വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ പൊതുദർശനം മാർച്ച് 25 വ്യാഴാഴ്ചയും  മാർച്ച് 26  വെള്ളിയാഴ്ചയും ലോംഗ് ഐലൻഡ്  സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (110 School House Road, Levittown , New York 11756) വൈകുന്നേരം 4 മുതൽ 8 വരെ  നടത്തപ്പെടും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാവും പൊതുദർശനം.

കോവിഡ് കാലയളവിലെ ചില സാങ്കേതിക നിയമ തടസ്സങ്ങൾ മൂലം മൃതദേഹം  ഉടനെ നാട്ടിൽ കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം നിലവിലുള്ളതിനാൽ സംസ്ക്കാര  ശുശ്രൂഷ  ശനിയാഴ്ച  ന്യൂയോർക്കിൽ നടത്തുമെന്ന്  കുടുംബാംഗങ്ങൾ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക