എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

Published on 01 June, 2021
എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്
കൊച്ചി/ന്യു യോർക്ക്: ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ എൽസി അലോഷ്യസ് (72) കൊച്ചിയിൽ അന്തരിച്ചു . അഞ്ചു വര്ഷം മുൻപ് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ഇടക്കൊച്ചി കവലക്കൽ  കെ.എ. അലോഷ്യസിന്റെ ഭാര്യയും കോട്ടയം നീറിക്കാട് വലിയമറ്റത്തിൽ പരേതരായ പി.സി. ചാക്കോയുടെയും ചിന്നമ്മയുടെയും പുത്രിയുമാണ്.

മക്കൾ: ഹൂസ്റ്റണിൽ സൈക്കിയാട്രിസ്റ്റായിരുന്ന നിഷാ അലോഷ്യസ്, ആശാ അലോഷ്യസ്, പ്രതീഷ് അലോഷ്യസ്‌ (ഹ്യൂസ്റ്റൺ) മരുമക്കൾ: ന്യു യോർക്ക് സിറ്റിയിൽ  സോഷ്യൽ വർക്കറായ ഹനീഷ്, ഹ്യൂസ്റ്റനിൽ ആർ.എൻ. ആയ മരിയ. നാല് കൊച്ചുമക്കളുണ്ട്. 

സഹോദരർ : പരേതയായ മോളി ജോസഫ്; ഗ്രേസി ജേക്കബ്; പരേതനായ അലക്സ് വലിയമറ്റം, ഫിലാഡൽഫിയ;  മലയാളം പത്രം ചീഫ് എഡിറ്ററായിരുന്ന ലൂക്കോസ് പി. ചാക്കോ, ഹ്യൂസ്റ്റൺ; ജോസഫ് വലിയമറ്റം; ബീന ജോബ് (ഹ്യൂസ്റ്റൺ); മലയാളം പത്രം എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന ജേക്കബ് റോയ്; മലയാളം പത്രം മാനേജിംഗ് എഡിറ്ററായിരുന്ന ജേക്കബ് വലിയമറ്റം, റീന ടാജ് മാത്യു, ന്യു യോർക്ക്; തോമസ്  കുട്ടി വലിയമറ്റം, ഫിലാഡൽഫിയ; മിനി ബിജു, ഹ്യൂസ്റ്റൺ.
സംസ്കാരം കൊച്ചിയിൽ നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക