രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

Published on 07 June, 2021
രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:
ഹ്യൂസ്റ്റണ്‍: ദീര്‍ഘകാലമായി ഹ്യൂസ്റ്റനില്‍ താമസിക്കുന്ന നരേന്ദ്രന്‍ നായരുടെ പത്‌നി ശ്രീമതി രത്‌ന നായര്‍ (74) ഹ്യൂസ്റ്റനില്‍ നിര്യാതയായി. കൊട്ടാരക്കര ഇളംതുരുത്തില്‍ ഗോപാലന്‍ നായരുടെയും അമ്മുക്കുട്ടിയമ്മയുടെയും രണ്ടാമത്തെ പുത്രിയായ രത്‌ന നായര്‍ 1975 ലാണ് അമേരിക്കയില്‍ എത്തിയത്. 

തിരുവല്ല സ്വദേശി നരേന്ദ്രന്‍ നായര്‍ ആണ് ഭര്‍ത്താവ്. ഏകമകന്‍ സുനില്‍ നായര്‍ മരുമകള്‍ വന്ദന കൊച്ചുമക്കള്‍ പ്രണവ് പ്രാര്‍ഥന എന്നിവരോടൊപ്പം മിസോറിസിറ്റിയിലെ ലേക്ക് ഒളിമ്പിയയില്‍ താമസമായിരുന്നു. രുഗ്മിണി അമ്മ (ഹ്യൂസ്റ്റണ്‍) സഹോദരിയാണ്.  

സംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 8 ന് ഹ്യൂസ്റ്റണ്‍ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ നടത്തപ്പെടും. രാവിലെ 10 മുതല്‍ 12 വരെ പൊതുദര്‍ശനവും അതിനു ശേഷം സംസ്‌കാര ചടങ്ങുകളും ആണ് നടത്തുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക