CHARAMAM

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനിയാഴ്ച

Published

ബെര്‍ഗന്‍ഫീല്‍ഡ്, ന്യുജെഴ്‌സി: ഇക്കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ സജിൽ ജോർജ് പുളിയിലേത്തിന്റെ  പൊതുദർശനം ഓഗസ്റ്റ് 5,6 (വ്യാഴം,വെള്ളി) തീയതികളിലും സംസ്കാരം ഓഗസ്റ്റ് 7 ന് ശനിയാഴ്ചയും  നടക്കും.          

റാന്നി മന്ദമരുതി പുളിയിലേത്ത്  പരേതരായ ജോർജ്-ശോശാമ്മ ദമ്പതികളുടെ പുത്രനാണ്  സജിൽ  ജോർജ് (53). ഭാര്യ ജെസ്സിയുടെ കുടുംബം ഭോപ്പാലിലാണ് (വയലത്തല ആനക്കുഴിക്കതടത്തിൽ). പ്രിയങ്ക, സ്റ്റെഫിനി എന്നിവരാണ് മക്കൾ.  വെർഫെൻ ലാബോറട്ടറിയിൽ സീനിയർ ടീം ലീഡറും പ്രൊജക്റ്റ് മാനേജരുമായിരുന്നു.  

എട്ടു സഹോദരരിൽ ഇളയ ആളായിരുന്നു സജിൽ. 2001 സെപ്തംബർ 11ന്  ന്യൂ യോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു മരിച്ച വത്സ ജോർജ് സഹോദരിയാണ് .

മറ്റു സഹോദരർ: മേരിക്കുട്ടി (ഫിലാഡൽഫിയ) ആലീസ് (ഡാളസ്), സാറാമ്മ ജോൺ  (ഫിലാഡൽഫിയ), അമ്മിണി ജോർജ് (ഫിലാഡൽഫിയ), സണ്ണി ജോർജ് (ന്യു സിറ്റി, ന്യു യോർക്ക്), ഓമന (ഫിലാഡൽഫിയ)

അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക മാധ്യമ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന സജിൽ ഏഷ്യാനെറ്റ് യു.എസ്.എ (യുഎസ്  വീക്കിലി റൗണ്ടപ്പ്)  ന്യൂസ് റീഡറായിരുന്നു. എംസിഎൻ ടിവിയിലും പ്രവർത്തിച്ചു.      

പൊതുദര്‍ശനം വ്യാഴം, വെള്ളി (ഓഗസ്റ്റ് 5, 6) ദിനങ്ങളില്‍ വൈകിട്ട് 4:30 മുതല്‍ 8:30 വരെ: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് (56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676)

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച (ഓഗസ്റ്റ് 7) രാവിലെ 9 മണി: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്,  56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676

തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 234 പരാമസ് റോഡ്, പരാമസ്, ന്യു ജെഴ്‌സി-07652 (GEORGE WASHINGTON MEMORIAL PARK
234 PARAMUS ROAD, PARAMUS, NJ 07652)

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബത്തെ നേരിട്ട് വിളിച്ചു അനുശോചനം രേഖപ്പെടുത്തി. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എക്സ്.എം.എൽ.എ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു. അമേരിയ്ക്കയിലെ നിരവധി മലയാളി സംഘടനകൾ സജിലിന്റെ ആകസ്മിക വേർപാടിൽ അനുശോചിച്ചു.

കേരളത്തിലും അമേരിക്കയിലും നിരവധി സുഹൃത് വലയങ്ങളുള്ള വ്യക്തിയായിരുന്നു സജിൽ. അമേരിക്കയിലെ റാന്നി പ്രവാസികളുടെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളെയാണ്  സജിലിന്റെ വേർപാടിൽ കൂടി നഷ്ടപ്പട്ടതെന്ന് ഫ്രണ്ട്സ് ഓഫ് റാന്നി യൂഎസ്എ, ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളിലെ നേതാക്കൾ അനുസ്മരിച്ചു.            

Live stream link:

https://www.youtube.com/edessaproductions/live

കൂടുതൽ വിവരങ്ങൾക്ക്, സണ്ണി ജോർജ് - 845 304 6680, സാം ആലക്കാട്ടിൽ - 201 893 1505, സജി ഫിലിപ്പ് - 201 925 4157, അരുൺ തോമസ് - 201 832 8400

സജില്‍-എനിക്കു പ്രിയപ്പെട്ടവന്‍ -രാജു മൈലപ്രാ

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ജെയിംസ് വർഗീസ്, 66, കാനഡ

View More