റോയി തോമസിന്റെ , 55, സംസ്കാരം സെപ്റ്റംബർ 2

Published on 28 August, 2021
റോയി തോമസിന്റെ , 55, സംസ്കാരം സെപ്റ്റംബർ 2
ന്യു ജെഴ്‌സി: ജേഴ്‌സി സിറ്റിയിൽ ചൊവ്വാഴ്ച  വാഹനാപകടത്തില്‍ മരിച്ച പാലാ പ്രവിത്താനം പഞ്ഞിക്കുന്നേല്‍ റോയി തോമസിന്റെ , 55, സംസ്കാരം സെപ്റ്റംബർ 2 വ്യാഴാഴ്ച നടത്തും. 

പൊതുദർശനം: സെപ്റ്റംബർ 1 ബുധൻ വൈകിട്ട് 4  മുതൽ 8 വരെ: സെന്റ് ജോർജ് സീറോ മലബാർ കാത്തലിക്ക് ചർച്ച് (408 ജട്ടി അവന്യു, പാറ്റേഴ്‌സൻ) 

സംസ്കാര ശുശ്രുഷ സെപ്റ്റംബർ 2 വ്യാഴം രാവിലെ 8 :30-നു പള്ളിയിൽ. സംസ്കാരം സെന്റ് മേരീസ് കാത്തലിക്ക് ചർച്ച് (1 ഔട്ട് വാട്ടർ ലെയ്ൻ, സാഡിൽബ്രൂക്ക്, ന്യു ജേഴ്‌സി)

ഇതേ സമയം റോയ് തോമസിന്റെ കുടുംബത്തിനു വേണ്ടി ഗോ ഫണ്ട് മീ വഴി 94,000 ൽ പരം ഡോളർ മൂന്നു ദിവസം കൊണ്ട് സമാഹരിച്ച്. 715  പേർ തുക നൽകിയത് സമൂഹത്തിലെ നന്മ ഇനിയും വറ്റി പോയിട്ടില്ലെന്നതിനു തെളിവായി.  

പതിനെട്ട്  വര്‍ഷം കുടുംബത്തില്‍ നിന്ന് അകന്ന് അമേരിക്കയില്‍ സാധാരണ ജോലി ചെയ്തിരുന്ന റോയി തോമസിന്റെ പത്‌നി രണ്ടാഴ്ച മുന്‍പാണ് അമേരിക്കയിലെത്തിയത്. ഇപ്പോഴും ഹോട്ടലിലാണു താമസം. വീട് എടുത്ത് മാറാന്‍ പോലും വിധി സമയം നല്കിയില്ല. മൂന്നു പെണ്മക്കളും കാനഡയില്‍ വിദ്യാര്‍ഥികള്‍.  സമാഹരിച്ച തുക അവർക്ക് ആശ്വാസമാകും. 
https://www.gofundme.com/f/support-roy-thomas-family



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക