സാഹിത്യകാരൻ ലാസർ മണലൂർ, (84)

Published on 30 August, 2021
സാഹിത്യകാരൻ ലാസർ മണലൂർ, (84)
നാടകകൃത്തും സാഹിത്യകാരനും പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ റിട്ടയേർഡ് അധ്യാപകനുമായ ലാസർ മണലൂർ, (84) ആഗസ്റ്റ് 30 തിങ്കളാഴ്ച അന്തരിച്ചു.

'ദൈവ പുത്രനും മനുഷ്യാത്മാക്കളും,' 'വെള്ളത്താമര,'  'വിശുദ്ധ നഗരം,' 'അസംഭവ്യം,'  'അതിജീവന പോരാട്ടങ്ങൾ,' എന്നീ കൃതികൾ രചിച്ചു. ചങ്ങനാ ശ്ശേരി ഗീഥ അവതരിപ്പിച്ച "ജ്യോതി" എന്ന എറെ ശ്രദ്ധേയമായ നാടകത്തിന്റെ രചയിതാവാണ് . 

ഭാര്യ  പരേതയായ അച്ചായി ടീച്ചർ, മക്കൾ ബിയാട്രീസ് ബിന്ദു (ബിന്ദു ടിജി) , ജോസഫ് അലക്സ് (യു എസ്‌ എ) മരുമക്കൾ : ടിജി തോമസ് , സിമി. പേരക്കുട്ടികൾ : മാത്യു തോമസ്,  അന്ന മരിയ, ആഞ്ചലിൻ അലക്സ്. 

ശവസംസ്‌കാരം സെപ്റ്റംബർ മൂന്ന് വെള്ളിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് ചിറയ്ക്കൽ സെന്റ് ആന്റ ണീസ് ദേവാലയത്തിൽ നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക