ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ

Published on 01 September, 2021
ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ
കുണ്ടറ/ഫിലാഡൽഫിയാ:  നെടുംപന മൂന്നാംകുന്നിൽ വിളയിൽ വീട്ടിൽ തൊമ്മൻ ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും രണ്ടാമത്തെ മകൻ  ശ്രീ ജോൺ എബ്രഹാം (74) നിര്യാതനായി.  അസൻഷൻ മാർത്തോമ്മാ ചർച്ചിലെ സജീവ അംഗമായിരുന്ന പരേതൻ, ഫിലഡൽഫിയാ കാർഡിനൽ  റെഫ്രജിറേറ്റർ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിയിൽനിന്നും റിട്ടയർ ആയി കേരളത്തിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.  

നല്ലില പ്ലാവില പുത്തൻ വീട്ടിൽ ഡാനിയേൽ കോരുതിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മകൾ ഓമന ജോൺ ആണ് ഭാര്യ. സുനിൽ ജോൺ, സിന്ധു ജോർജ്ജ്, ബിന്ദു അലക്സ്   എന്നിവർ മക്കളും, സുമി ജോൺ, അനജ് മാത്യു ജോർജ്ജ്, ജിജു അലക്സ് എന്നിവർ മരുമക്കളും  ഏവാ, ഡാനിയൽ, ഡേവിഡ് , അൻസ, അലൻ, ആഷ്‌ലിൻ,  ജസ്റ്റിൻ, ജിബിൻ, ജോവാന.എന്നിവർ കൊച്ചുമക്കളുമാണ്.

സംസ്കാരം സെപ്റ്റംബർ നാലിന് ശനിയാഴ്ച    കുണ്ടറ മുഖത്തല മാർത്തോമ ചർച്ച്  കുരീപ്പള്ളിയിൽ നടക്കും..


വാർത്ത അറിയിച്ചത്:  ഡോ. റജി ജേക്കബ്ബ് കാരയ്ക്കൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക