മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

Published on 06 September, 2021
മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

ടെന്നസി: മദ്ധ്യപ്രദേശിലെ റീവ തിയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപകനും, പി.സി.എന്‍.എ.കെ 2022 ഫിലഡല്‍ഫിയ കോണ്‍ഫറന്‍സ് പ്രേയര്‍ കോര്‍ഡിനേറ്ററുമായ പാസ്റ്റര്‍ തോന്നിയാമല ജോയിയുടെ (ഒഹായോ ജോയി) സഹധര്‍മ്മിണി മറിയാമ്മ വര്‍ഗീസ് (73) സെപ്റ്റംബര്‍ 6  ന് ചാറ്റനൂഗായില്‍ (ടെന്നസി)   അന്തരിച്ചു. 

മേല്പാടം അങ്കമാലിയില്‍ കുടുംബാംഗമായ മറിയാമ്മ വര്‍ഗീസ് കുമ്പനാട് അഞ്ചനാട്ട് പരേതനായ ഉമ്മച്ചന്‍ ഉപദേശിയുടെ കൊച്ചുമകളാണ്.

പൊതുദര്ശനവും  സംസ്‌കാര ശുശ്രൂഷകളും സെപ്റ്റംബര്‍ 11 ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഹെറിറ്റേജ് ഫ്യൂണറല്‍ ഹോമില്‍ (7454 CE. Brainerd Rd., Chattanooga, TN 37421)  ആരംഭിക്കുകയും തുടര്‍ന്ന് 12:30 ന് ഐ.പി.സി ചാറ്റനൂഗ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡാനിയേല്‍ തോമസിന്റെ നേത്രത്വത്തില്‍ സംസ്‌ക്കരിക്കുന്നതുമാണ്.

മക്കള്‍: പരേതനായ ജോണ്‍സണ്‍, ഡോ. വില്‍സണ്‍.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക