അന്നമ്മ ചാക്കോ;ഡാലസ്:

Published on 10 September, 2021
അന്നമ്മ ചാക്കോ;ഡാലസ്:
ഡാലസ്: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യയില്‍ മുന്‍ ഉദ്യോഗസ്ഥനായ അയിരൂര്‍ അയ്യക്കാവില്‍ കുടുംബയോഗത്തില്‍പ്പെട്ട ചങ്ങനാശ്ശേരി പുതുകുടിയില്‍   പി.ടി.ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (തങ്കമ്മ 84) ഡാലസില്‍ നിര്യാതയായി. 


നടുവില്ലം കുടുംബയോഗത്തില്‍പ്പെട്ട അയിരൂര്‍ മലയില്‍ കുടുംബാംഗമാണ്. ലക്നൗ, ആഗ്ര, കല്‍ക്കട്ട, ഡാളസ് എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ ആതുര ശുശ്രുഷ രംഗത്ത് നേഴ്‌സ് ആയി ജോലി ചെയ്തിരുന്നു.


ഏക മകന്‍ സന്തോഷ് ചാക്കോ ഡാളസ് സിറ്റിയുടെ ബഡ്ജറ്റ് മാനേജര്‍ ആണ്. റാന്നി ഉതിമൂട് ഒടിക്കണ്ടത്തില്‍ കുടുംബാംഗം ഡോ.സിനി എബ്രഹാം മരുമകളും, ജെക്ക്, ഗ്രേസ് എന്നിവര്‍ കൊച്ചുമക്കളും ആണ്. 


പൊതുദര്‍ശനം സെപ്തംബര്‍ 12 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണില്‍ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, സെപ്തംബര്‍ 13 തിങ്കള്‍ രാവിലെ 10 മണിക്ക്  മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണ്‍ ദേവാലയത്തില്‍ വെച്ച് സംസ്‌കാര ശുശ്രുഷ നടത്തുന്നതും തുടര്‍ന്ന് സംസ്‌കാരം കോപ്പല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍  (400 Freeport Pkwy, Coppell, Tx 75019) സംസ്‌കരിക്കുന്നതുമാണ്. 


സംസ്‌കാര ചടങ്ങുകള്‍ www.unitedmeadialive.com ല്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :-     സന്തോഷ് ചാക്കോ 214 674 7020

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക