അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:

Published on 11 September, 2021
 അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:
ഹൂസ്റ്റണ്‍: കോട്ടയം കുമാരനല്ലൂര്‍ പാലങ്ങാട്ടില്‍ പരേതനായ പി. എസ്. സാമുവേലിന്റെ ഭാര്യ അമ്മുക്കുട്ടി സാമുവേല്‍ (79 വയസ്സ്) അന്തരിച്ചു. പരേത കോട്ടയം കാരാപ്പുഴ നന്ത്യാട്ടു കുടുംബാംഗമാണ്.

മക്കള്‍: പരേതയായ സുനില ജേക്കബ്, ജാന്‍സി റോയ്, ഷനില്‍ ജോസ്, ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക ഗായകസംഘം മുന്‍ ലീഡറും ഗായകനുമായ  സബാന്‍ സാം (ഹൂസ്റ്റണ്‍), ചാര്‍ലി സാം, സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ ഇടവകാംഗം സ്റ്റാന്‍ലി സാം (കാലിഫോര്‍ണിയ).

മരുമക്കള്‍ : കെ.കെ. ജേക്കബ്, റോയ് ലൂക്കോസ്, ജോസ് തോമസ്,കുഞ്ഞുമോള്‍ സബാന്‍ (ഹൂസ്റ്റണ്‍), ബിനു ചാര്‍ലി, മഞ്ജു സ്റ്റാന്‍ലി(കാലിഫോര്‍ണിയ)

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 12 ന് ഞായറാഴ്ച ഉച്ച കഴിഞ്ഞു ഭവനത്തില്‍ നടത്തപ്പെടുന്നതും തുടര്‍ ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കോട്ടയം ചാലുകുന്ന് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം ദേവാലയസെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ ലൈവ്‌സ്ട്രീം ലിങ്ക് : 
 


കൂടുതല്‍ വിവരങ്ങള്‍ക്ക്,


സബാന്‍ സാം - 713 392 9879 (വാട്‌സ്ആപ്)
സ്റ്റാന്‍ലി സാം - 209 202 4313 (വാട്‌സ്ആപ്)
റിച്ചി സാം - 91 999 55 73339 (ഇന്ത്യ)


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക