ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ

Published on 11 September, 2021
ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ
ഒക്കലഹോമ: ഐ പി സി ഹെബ്രോന്‍ സഭാംഗവും നിലമ്പൂര്‍ പുല്ലാഞ്ചേരില്‍ മുതിരക്കാലയില്‍ പരേതനായ എം എം ഏബ്രഹാമിന്റെ മകന്‍ ജോണ്‍ എം എബ്രഹാം ( ജോണിക്കുട്ടി 63) സെപ്‌റ്റെംബര്‍  9 നു അന്തരിച്ചു. ആനി എം എബ്രഹാമാണ് പരേതന്റെ ഭാര്യ.

മക്കള്‍ : മെര്‍ലിന്‍ &  ടോബി
മരുമകന്‍: വില്യം
കൊച്ചുമക്കള്‍ : ഛംലി & ഝൗശിി

സഹോദരങ്ങള്‍: പാസ്റ്റര്‍ ഫിലിപ്പ് എം & മോളി എബ്രഹാം, തോമസ് എം & മറിയാമ്മ എബ്രഹാം, പാസ്റ്റര്‍ ജോര്‍ജ് & അന്നമ്മ എബ്രഹാം ,പാസ്റ്റര്‍ സാം & മേരിക്കുട്ടി വര്ഗീസ്, ജോസ് എം & താര എബ്രഹാം.

മെമ്മോറിയല്‍ സര്‍വീസ് സെപ്തംബര് 12നു ഞായര്‍  വൈകിട്ട് 6 മണിക്കും ഫ്യൂണറല്‍ സര്‍വീസ് തിങ്കള്‍ രാവിലെ 10 മാണിക്കും ഐ പി സി ഹെബ്രോന്‍ സഭയുടെ  ചുമതലയില്‍ യുക്കോണ്‍ ഐ പി എ ഫാമിലി  സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് ബഥനി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതും ആയിരിക്കും.

വാര്‍ത്ത: നിബു വെള്ളവന്താനം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക