റോമില്‍ വി. കൊരട്ടി മുത്തിയുടെ തിരുന്നാള്‍ ആഘോഷം

ജോസ്‌മോന്‍ കമ്മട്ടില്‍ Published on 07 September, 2011
റോമില്‍ വി. കൊരട്ടി മുത്തിയുടെ തിരുന്നാള്‍ ആഘോഷം
റോം: വിശുദ്ധ കൊരട്ടി മുത്തിയുടെ ച്‌ഹായാചിത്രം റോമിലെ പ്രമുഖ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ദിവിനോ അമോറെ മ്യൂസിയത്തില്‍ പ്രതിഷ്ടാകര്‍മം നടത്തിയതിന്റെ രണ്ടാം വാര്‍ഷികവും തിരുന്നാള്‍ ആഘോഷവും സെപ്‌റ്റംബര്‍ പതിനൊന്നാം തീയതിഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

അഭിവന്ദ്യ പിതാക്കന്മാരായ മാര്‍ ജോസ്‌ ചിട്ടൂപ്പരംബില്‍,മാര്‍ പീറ്റര്‍ സെലസ്റ്റിന്‍ ഇളംബാശേരില്‍, മാര്‍ റാഫി മഞ്ഞളി, മാര്‍ ഫ്രാങ്കോ മുളക്കല്‍,മാര്‍ ജോസഫ്‌ കളത്തിപ്പറമ്പില്‍,! സാമുവല്‍ മാര്‍ ഐറെനിയസ്‌ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിക്കുന്നു. എല്ലാ വിശ്വാസികളെയും തിരുന്നാള്‍ കര്‍മ്മങ്ങളിലേക്കും നേര്‍ച്ച, സ്‌നേഹ വിരുന്നുകളിലെക്കും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റെവ.ഫാ.സ്റ്റീഫന്‍ ചിറപ്പണത്തും ജന.കണ്‍വീനര്‍ എം ഐ പൌലോസും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മൈക്കിള്‍ കണ്ണൂക്കാടന്‍, എം ഐ പൗലോസ്‌, ജോര്‍ജ്‌ റപ്പായി, ജേക്കബ്‌ മാത്യു, ഷാജു പ്ലാക്കല്‍.
റോമില്‍ വി. കൊരട്ടി മുത്തിയുടെ തിരുന്നാള്‍ ആഘോഷം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക