ജര്‍മനിയില്‍ ജനന നിരക്ക്‌ ഏറ്റവും ഉയര്‍ന്ന നിലയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 07 September, 2011
ജര്‍മനിയില്‍ ജനന നിരക്ക്‌ ഏറ്റവും ഉയര്‍ന്ന നിലയില്‍
ബര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്ക്‌ 1990നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തി. എന്നാല്‍, ഇപ്പോഴും ഈ നിരക്ക്‌ മറ്റേതു യൂറോപ്യന്‍ രാജ്യത്തിന ും പിന്നില്‍.

2010ല്‍ രാജ്യത്തെ ശരാശരി ജനന നിരക്ക്‌ 1.39 ആണ്‌. ഒരു സ്‌ത്രീക്ക്‌ 1.45 കുട്ടികള്‍ എന്നതാണ്‌ 1990ലെ റെക്കോഡ്‌ നിരക്ക്‌. 2009ല്‍ ഇത്‌ 1.36 മാത്രമായിരുന്നു. യൂറോപ്യന്‍ ശരാശരി 1.6 കുട്ടികള്‍ എന്ന കണക്കില്‍.

കിഴക്കും പടിഞ്ഞാറും ജര്‍മനികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. പടിഞ്ഞാറ്‌ 1.39 ആണു ശരാശരിയെങ്കില്‍ കിഴക്ക്‌ ഇത്‌ 1.46 ആണ്‌. രാജ്യത്ത്‌ മൊത്തത്തില്‍ പ്രസവരക്ഷയും, ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചത്‌ ജനനനിരക്ക്‌ ഉയരാന്‍ കാരണമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക