നടി ശോഭനയുടെ നൃത്തശില്‍പം സെപ്‌റ്റംബര്‍ 16ന്‌ ദുബായില്‍

Published on 07 September, 2011
നടി ശോഭനയുടെ നൃത്തശില്‍പം സെപ്‌റ്റംബര്‍ 16ന്‌ ദുബായില്‍
ദുബായ്‌: നടി ശോഭന ആവിഷ്‌കരിക്കുന്ന നൃത്തശില്‍പം കൃഷ്‌ണ ക്രോണിക്കിള്‍സ്‌ ആദ്യമായി ദുബായില്‍ അവതരിപ്പിക്കുന്നു. ഈ മാസം 16ന്‌ വൈകിട്ട്‌ ദുബായ്‌ ഷെയ്‌ക്‌ റാഷിദ്‌ ഓഡിറ്റോറിയത്തില്‍ വൈകിട്ട്‌ 5.30നാണു പരിപാടി. കേരളത്തിലെ കോളജുകളുടെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ കേരള കോളജസ്‌ അലുമ്‌നൈ (ഫെക്ക)യുടെ ഒരു ദിവസത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ്‌ കൃഷ്‌ണ ക്രോണിക്കിള്‍സ്‌ അവതരിപ്പിക്കുന്നത്‌.

പരിപാടി പാസ്‌ മൂലം നിയന്ത്രിക്കും. വിവരങ്ങള്‍ക്ക്‌: 050 3573622. ശോഭനയോടൊപ്പം 18 പേരടങ്ങുന്ന സംഘം എത്തുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ആല്‍ബര്‍ട്ട്‌ അലക്‌സ്‌ അറിയിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ മുഖ്യാതിഥിയായിരിക്കും. ഓണസദ്യ, കലാപരിപാടി എന്നിവയുണ്ടാകും. സംഗീത സംവിധായകന്‍ ജോണ്‍സന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി, ശിവകുമാര്‍ നയിക്കുന്ന ഹാസ്യ കലാപ്രകടനം, തനതു നൃത്തരൂപങ്ങള്‍ എന്നിവയുണ്ടാകും.

ടിക്കറ്റിന്‌ പണമില്ലാതെ നാട്ടിലേക്കു പോകാന്‍ കഴിയാതെ ദുബായ്‌ ജയിലില്‍ കഴിയുന്ന അഞ്ചു പേര്‍ക്ക്‌ നാട്ടിലേക്കു ടിക്കറ്റ്‌ നല്‍കുന്നതുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന്‌ പ്രസിഡന്റ്‌ ജൂബി കുരുവിള അറിയിച്ചു.
നടി ശോഭനയുടെ നൃത്തശില്‍പം സെപ്‌റ്റംബര്‍ 16ന്‌ ദുബായില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക