മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

Published on 05 October, 2021
മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

എഡ്മണ്‍ടണ്‍ : കാനഡ എഡ്മണ്‍ടണില്‍ താമസമാക്കിയിരുന്ന,  പത്തനംതിട്ട ഇടയാറന്മുള  ചെറുവള്ളില്‍ വീട്ടില്‍ സോമശേഖരന്‍ നായരുടെയും സരസമ്മ സോമന്റെയും മകനായ മനോജ് നായര്‍ (41) ബ്രാംപ്ടണില്‍ അന്തരിച്ചു.  

മൂന്നു മാസം മുന്‍പാണ് ഇദ്ദേഹം ബ്രാംപ്ടണിലേക്ക് മാറിയത്. എഡ്മണ്‍ടണ്‍ എന്‍.എസ്.എസ് സംഘടനയിലും , മറ്റു സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളിലും  സജീവ സാന്നിധ്യം ആയിരുന്ന മനോജ് നായര്‍ നല്ലൊരു ഗായകന്‍കൂടി ആയിരുന്നു.
 
ഭാര്യ അമ്പിളി നായര്‍ ഖത്തറില്‍,  ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുന്നു. മക്കള്‍: ആര്യന്‍, അര്‍ജ്ജുന്‍, സഹോദരന്‍ അശോകന്‍ നായര്‍.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സംസ്ക്കാരം പിന്നീട്.

സംസ്കാര ചെലവുകൾക്കും മറ്റുമായി ടൊറന്റോ  മലയാളി സമാജം  ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു:

Fundraiser by Tms Malayalee Samajam : Fundraiser for Manoj Nair (41) (gofundme.com) 

 

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക