ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു

Published on 08 September, 2011
ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ വ്യവസായിയും ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം.ഇ. മീരാന്‍ അന്തരിച്ചു. 70 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. കറി പൗഡര്‍ നിര്‍മ്മാണത്തിലൂടെ വന്‍ വ്യവസായ സാമ്രാജ്യത്തിനു തുടക്കമിട്ട മീരാന്‍ പിന്നീട്‌ നിരവധി അനുബന്ധ വ്യവസായങ്ങള്‍ ആരംഭിച്ച്‌ ശ്രദ്ധനേടിയിരുന്നു. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ അടിമാലിയില്‍ നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക