ഡല്‍ഹിയില്‍ 4.2 രേഖപ്പെടുത്തിയ ഭൂകമ്പം: ആളപായമില്ല

Published on 08 September, 2011
ഡല്‍ഹിയില്‍ 4.2 രേഖപ്പെടുത്തിയ ഭൂകമ്പം: ആളപായമില്ല
ന്യൂഡല്‍ഹി: ഭീകരര്‍ നടത്തിയ ബോംബ്‌ സ്‌ഫോടനത്തിനു പിന്നാലെ ഡല്‍ഹിയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. എന്നാല്‍ ആളപായമോ, മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ഇന്നലെ രാത്രി ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂകമ്പം അഞ്ചു സെക്കന്‍ഡോളം നീണ്ട പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാണയിലെ സോണിപ്പത്താണെന്നു കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. നോയ്‌ഡ, ഗാസിയാബാദ്‌, ഫരീദാബാദ്‌, ഗുഡ്‌ഗാവ്‌ തുടങ്ങി ഡല്‍ഹിയുടെ സമീപമേഖലകളിലും ചലനം അനുഭവപ്പെട്ടു.

ആളുകള്‍ വീടുകളില്‍നിന്ന്‌ ഇറങ്ങിയോടി റോഡുകളില്‍ നില്‍ക്കുന്ന കാഴ്‌ചയായിരുന്നു പിന്നീട്‌. എന്നാല്‍, തുടര്‍ചലനങ്ങള്‍ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക