എന്‍.ആര്‍.ഐ. ഫാമിലി സംഗമത്തില്‍ ഫൊക്കാന പങ്കെടുത്തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 08 September, 2011
എന്‍.ആര്‍.ഐ. ഫാമിലി സംഗമത്തില്‍ ഫൊക്കാന പങ്കെടുത്തു
ന്യൂയോര്‍ക്ക്‌: വിദേശ മലയാളികള്‍ സംഘടിപ്പിച്ച ആഗോള എന്‍.ആര്‍.ഐ. സംഗമത്തില്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച്‌ എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി ലീലാ മാരേട്ട്‌ പങ്കെടുത്തു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ജീബീ പാലസ്‌ ഹോട്ടലിലായിരുന്നു സംഗമം. കേരളത്തിലെയും വിദേശങ്ങളിലേയും വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ഈ സംഗമത്തില്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച്‌ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുക്കാന്‍ സാധിച്ചതില്‍ തനിക്ക്‌ ഏറെ സന്തോഷമുണ്ടെന്ന്‌ ലീലാ മാരേട്ട്‌ പ്രസ്‌താവിച്ചു
.
ഫൊക്കാനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഈ സംഗമം ഒട്ടേറെ ഗുണം ചെയ്യുമെന്ന്‌ ശ്രീമതി മാരേട്ട്‌ പറഞ്ഞു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചന്ദ്രശേഖര്‍ ശര്‍മ്മ, അസി. ജനറല്‍ മാനേജര്‍ ജോണ്‍ ജോസഫ്‌ എന്നിവരെ കൂടാതെ കുവൈറ്റിലെ പ്രമുഖ വ്യവസായിയും പഴശ്ശിരാജ പ്രവാസി രത്‌ന അവാര്‍ഡ്‌ ജേതാവുമായ സൈമണ്‍ വര്‍ഗീസ്‌ പറക്കടാത്ത്‌, ദുബൈയിലെ വ്യവസായി തോമസ്‌ കോരുത്‌ എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.
എന്‍.ആര്‍.ഐ. ഫാമിലി സംഗമത്തില്‍ ഫൊക്കാന പങ്കെടുത്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക