മേരി ചാക്കോ(കുഞ്ഞമ്മ)(82);ന്യൂയോര്‍ക്ക്;

Published on 06 November, 2021
മേരി ചാക്കോ(കുഞ്ഞമ്മ)(82);ന്യൂയോര്‍ക്ക്;
ന്യു യോർക്ക്:   കോങ്കേഴ്‌സ് അമ്മച്ചി എന്ന് അമേരിക്കന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന മേരി ചാക്കോ (കുഞ്ഞമ്മ)(82) അന്തരിച്ചു. സംസ്‌ക്കാരം നവംബര്‍ 8ന് തിങ്കളാഴ്ച രാവിലെ 9.30ന്.

ന്യൂയോര്‍ക്കിലെ കോങ്കേഴ്‌സില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന മേരി ചാക്കോ പൂപ്പന്‍കാലായില്‍ (നല്ലാനിക്കുന്ന്, പത്തനംതിട്ട) പി.എം.ജോണിന്റെയും ശോശാമ്മയുടെയും 9 മക്കളില്‍ മൂന്നാമത്തെ പുത്രിയാണ്. തിരുവല്ലാ പൂവത്തൂര്‍ പാറയിടയില്‍ പി.വി.ചാക്കോയുടെ സഹധര്‍മ്മിണിയാണ് മേരി ചാക്കോ.

ഇന്ത്യന്‍ റയില്‍വേസില്‍ അക്കൗണ്ടന്റ് ആയിരുന്നു പി.വി.ചോക്കാ. 1991-മുതല്‍ പി.വി.ചാക്കോ-മേരി ചാക്കോ ദമ്പതികള്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി.

1991-ല്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ഒരു ഇന്റര്‍ ഡിനോമിനേഷ്‌നല്‍ പ്രയര്‍ ഫെല്ലോഷിപ്പ് മേരി ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് പകരുവാന്‍ ഈ പ്രയര്‍ ഫെലോഷിപ്പിന് സാധിച്ചിട്ടുണ്ട്.

സി.എസ്.ഐ. ഹഡ്‌സണ്‍വാലി സഭയുടെ സ്ത്രീജനസഖ്യത്തിന്റെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്ന നിലകളില്‍ നിരവധി വര്‍ഷങ്ങള്‍ മേരി ചാക്കോ പ്രവര്‍ത്തിക്കുകയുണ്ടായി.

വിവാഹത്തിന് മുമ്പ് സ്‌പോര്‍ട്‌സ് രംഗത്ത് സജീവമായിരുന്നു മേരി ചാക്കോ, ഡിസ്ട്രിക്റ്റ്, സ്റ്റേറ്റ് തലങ്ങളില്‍   നിരവധി തവണ സമ്മാനാര്‍ഹയായിട്ടുണ്ട്.
അമേരിക്കയില്‍ എത്തിയശേഷം കൗണ്ടി-ടൗണ്‍ ഇലക്ഷനുകളില്‍ പോള്‍ വര്‍ക്കറായി  പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നത് അതിശ്രേഷ്ഠം എന്ന ജീവിത ശൈലി സ്വീകരിച്ച മേരിചാക്കോ അശരണരെ സഹായിക്കുന്നതില്‍ വളരെ താല്‍പര്യം കാട്ടുകയുണ്ടായി.

മക്കള്‍/ മരുമക്കള്‍: ശാന്തി കുരുവിള-സാം കുരുവിള (ന്യൂയോര്‍ക്ക്), സൂസി ജോര്‍ജ്ജ്കുട്ടി-റ്റി.കെ.ജോര്‍ജ്ജ് (കൊല്ലം), ജസി തോമസ്-തോമസ് സഖറിയ (മുംബൈ), വറുഗീസ് ചാക്കോ-ബെറ്റ്‌സി ചാക്കോ (പോര്‍ട്ട്‌ലന്റ്, ഒറിഗണ്‍).

സഹോദരങ്ങള്‍: പരേതയായ അന്നമ്മ മാത്യൂ, പി.ജെ.മാത്യൂ/ അമ്മിണി മാ്ത്യൂ (കൊച്ചി), പരേതയായ അമ്മിണി മത്തായി, ചിന്നമ്മ ചാണ്ടി (അറ്റ്‌ലാന്റ), ജോണ്‍ വറുഗീസ്, സാറാമ്മ വറുഗീസ്, തമ്പി ജോണ്‍ (ആലുവ), റീബി പോള്‍ (ജയ്പ്പൂര്‍).
കൊച്ചുമക്കള്‍: കാരള്‍-റിനോജ്, ഏമി, അന്‍ജു-വൈശാഖ്, ജറമി, ജയ്ടന്‍.
പേരക്കുട്ടി-നവോമി.

സംസ്‌ക്കാര ശുശ്രൂഷ ക്രമീകരണം.
Viewing: Sunday November 7 From 5PM-9PM
Ebenezer Full Gospel Assembly.(136 Sunset Road, Blanket, NY10913.

Home going Service

Monday, November 8 at 9.30 AM-11 A.M.
Ebenezer Full Gospel Assembly.
136 Sunset Road, Blauvelt, NY-10913.

Burial

Brick Church Cemetery
221 Brick Church Road,
Spring Valley, NY-10977.

മേരി ചാക്കോ(കുഞ്ഞമ്മ)(82);ന്യൂയോര്‍ക്ക്;
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക