CHARAMAM

ഐപ്പ് ഏബ്രഹാം (ജനത തമ്പിച്ചായന്‍, 93: ന്യൂയോര്‍ക്ക്

Published

ന്യൂയോര്‍ക്ക്: നിസ്തുല സാമൂഹ്യ സേവനവും, സുവിശേഷ പ്രവര്‍ത്തനവും നടത്തുന്നതിലൂടെ ഏറെ ജനശ്രദ്ധ നേടിയ ആദ്യകാല ഫാര്‍മസിസ്റ്റ് ഐപ്പ് ഏബ്രഹാം (ജനത തമ്പിച്ചായന്‍, 93) ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്‍ഡില്‍ അന്തരിച്ചു. മൂന്നു പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. രണ്ടാഴ്ച മുമ്പ് അന്തരിച്ച അമ്മിണി ഏബ്രഹാം ആയിരുന്നു ഭാര്യ. മാത്യു ഏബ്രഹാം, ജെസി മോഹന്‍ എന്നിവരാണ് മക്കള്‍. വല്‍സ മാത്യു, മോഹന്‍ ജോസഫ് എന്നിവര്‍ ജാമാതാക്കളും, വിനീത് മോഹന്‍, വിജീത മോഹന്‍, രോഹിത് മാത്യു, റീനാ മാത്യു എന്നിവര്‍ കൊച്ചുമക്കളുമാണ്.
ഐപ്പ് ഫിലിപ്പ്, അന്നമ്മ ചാണ്ടപ്പിള്ള എന്നിവര്‍ സഹോദരങ്ങളാണ്.

വടശേരിക്കര പരേതരായ ടി.എ ഐപ്പ് - സാറാമ്മ ഐപ്പ് ദമ്പതികളാണ് മാതാപിതാക്കള്‍. മാര്‍ത്തോമാ സുറിയാനി സഭയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍ക്കട്ടയിലെ ചേരി പ്രദേശത്ത് ആരംഭംകുറിച്ച ജനതാ മെഡിക്കല്‍ സര്‍വീസ് എന്ന ഡിസ്‌പെന്‍സറിയുടെ പ്രാരംഭം മുതല്‍ സജീവ പ്രവര്‍ത്തകനും ഫാര്‍മസിസ്റ്റുമായിരുന്നു. ഇപ്പോഴത്തെപോലെ ഇംഗ്ലീഷ് മരുന്നുകള്‍ ഗുളികകളായും സിറപ്പുകളായും ലഭ്യമല്ലാതിരുന്ന അക്കാലത്ത് അപ്പപ്പോള്‍ മിശ്രിതങ്ങള്‍ കൂട്ടിയോജിപ്പിച്ച് കുപ്പികളിലാക്കി രോഗികള്‍ക്ക് നല്‍കുന്നതില്‍ ഏറെ ശ്രദ്ധയോടെ നിസ്തുലമായ സേവനമാണ് തമ്പിച്ചായന്‍ നിര്‍വഹിച്ചത്. മെഡിക്കല്‍ പരിചരണത്തോടൊപ്പം ക്രിസ്തീയ ജീവതത്തെക്കുറിച്ചും, ദൈവ സ്‌നേഹത്തെക്കുറിച്ചും പ്രഘോഷിക്കുന്ന ലഘുലേഖകളും സന്ദേശങ്ങളും നല്‍കിക്കൊണ്ട് സുവിശേഷവേലയും അദ്ദേഹം പൂര്‍ത്തീകരിച്ചു. നീണ്ട മൂന്നു പതിറ്റാണ്ട് കല്‍ക്കട്ടയിലെ ചേരി പ്രദേശത്ത് പ്രവര്‍ത്തിച്ചശേഷം 1990-ല്‍ അമേരിക്കയിലെത്തി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 59 വര്‍ഷം നീണ്ട മാതൃകാ ദാമ്പത്യജീവിതത്തിനുശേഷം രണ്ടാഴ്ച മുമ്പ് പ്രിയപ്പെട്ട ഭാര്യ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

നവംബര്‍ 9 ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ രാത്ര 9 വരെ സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. നവംബര്‍ 10 ബുധനാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം ന്യൂയോര്‍ക്കിലെ പോര്‍ട്ട് വാഷിംഗ്ടണിലുള്ള നാസ്സു ക്‌നോള്‍സ് സെമിത്തേരിയില്‍ സംസാകാരം.

Viewing: Tuesday, Nov. 9, 2021 5 pm - 9 pm- St. Johns Marthoma Church, 90- 37 213th Street, Queens Village, NY 11428.

Funeral Service: Nov. 10 Wednesday 9 am Officiating Slergy: Rev P.M. Thomas.

Interment: Nassau Knolls Cemetry, 500 Port Washington Blvd, Port Washington, NY 11050.

വാര്‍ത്ത: ബിജു ചെറിയാന്‍

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ബേബി കെ കുര്യന്‍ (94) ;ഡാളസ് :

ഷേര്‍ലി നൈനാന്‍; ഹൂസ്റ്റണ്‍:

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റന്‍

മേരി എബ്രഹാം (71): ഹൂസ്റ്റണ്‍

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

View More