ഫോമയുടെ ഓണാശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 September, 2011
ഫോമയുടെ ഓണാശംസകള്‍
ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലേയും, കാനഡയിലേയും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഫോമയുടെ ഓണാശംസകള്‍ ഫോമാ നേതൃത്വം നേര്‍ന്നു.

സമൃദ്ധിയുടേയും, സമാനതയുടേയും സങ്കലനമാണ്‌ തിരുവോണം. ഐത്യഹ്യപ്പഴമയിലെവിടെയോ ഒളിച്ചിരിക്കുന്ന ഒരു സുവര്‍ണ്ണകാലഘട്ടത്തിന്റെ മധുരസ്‌മരണകളുമായി വന്നെത്തിയിരിക്കുന്ന മറ്റൊരു പൊന്നോണത്തെക്കൂടി നമുക്ക്‌ കൈനീട്ടി സ്വീകരിക്കാമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ തന്റെ ഓണസന്ദേശത്തില്‍ പറഞ്ഞു.

പാതാളത്തില്‍ നിന്നും സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന മാവേലിയെപ്പോലെതന്നെ ഓരോ പ്രവാസിയും നാട്ടിലേക്കുള്ള മടക്കം സ്വപ്‌നംകാണുന്നു. മഹാബലി ഒരുകാലത്ത്‌ കേരളം ഭരിച്ചിരുന്നുവെന്നത്‌ സത്യമായാലും അല്ലെങ്കിലും ഓണം എന്ന മോഹനസങ്കല്‍പ്പം കേരളീയന്റെ മനസ്സില്‍ രൂപംകൊണ്ടതുതന്നെ മലയാണ്‍മയുടെ സുകൃതമാണെന്ന്‌ ഫോമാ സെക്രട്ടറി ബിനോയി തോമസും, ട്രഷറര്‍ ഷാജി എഡ്വേര്‍ഡും അഭിപ്രായപ്പെട്ടു.
ഫോമയുടെ ഓണാശംസകള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക