ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

Published on 28 November, 2021
ഏലിയാമ്മ പൗലോസ്, 71, കോതമംഗലം
ഹൂസ്റ്റൺ: കോതമംഗലം പുന്നേക്കാട്  പുതുമനക്കുടി പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ്  (71)  അന്തരിച്ചു .  പരേത പടിഞ്ഞാറേക്കുടി കുടുംബാംഗമാണ്.

മക്കൾ : എലിസബത്ത്  പൗലോസ് (റിയാദ് - സൗദി ), ജോർജ് പോൾ ( റിയാദ് -  സൗദി), മേരി  പോൾ  (ഹൂസ്റ്റൺ), ഫാ. വർഗീസ്  പുതുമനക്കുടി.

മരുമക്കൾ: പൗലോസ് (റിയാദ്), ബിനു ജോർജ്, മാത്യു കൂട്ടാലിൽ (വാവച്ചൻ  - ട്രഷറർ, മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്), ജനറൽ സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള (ഐഓസി) ഹൂസ്റ്റൺ ചാപ്റ്റർ), ഹിമ വർഗീസ്.    

കൊച്ചുമക്കൾ:  അലൻ,അബിൻ, ബിജോ, എൽസു, സിറിൽ, സെലിന്റ,  എൽദോമോൻ, പൊന്നു.

ശവസംസ്‌കാര ശുശ്രൂഷകൾ നവംബർ 29 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 2 മണിക്ക് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സിമോൻ യാക്കോബായ ദേവാലയത്തിൽ അഭിവന്ദ്യ എലിയാസ് മാർ യൂലിയോസ്‌  മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.

റിപ്പോർട്ട് : ജീമോൻ റാന്നി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക