കോട്ടയം ഡിസിസി പ്രസിഡന്റ്‌ കുര്യന്‍ ജോയിക്ക്‌ ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ വന്‍സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 09 September, 2011
കോട്ടയം ഡിസിസി പ്രസിഡന്റ്‌ കുര്യന്‍ ജോയിക്ക്‌ ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ വന്‍സ്വീകരണം നല്‍കി
ഫിലാദല്‍ഫിയാ. കോട്ടയം ഡിസിസി പ്രസിഡന്റ്‌, എഐസിസി അംഗം, യൂഡിഎഫ്‌ ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനം ചെയ്‌തു കൊണ്ടിരിക്കുന്ന കുര്യന്‍ ജോയിക്ക്‌ ഫിലാഡല്‍ഫിയയീല്‍ ഐഎന്‍ഓസി കേരള ചാപ്‌റ്റര്‍ വന്‍ സ്വീകരണം നല്‍കി. ഐഎന്‍ഓസി ജെനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം (ന്യൂയോര്‍ക്ക്‌), കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌(ന്യൂയോര്‍ക്ക്‌), പെന്‍സില്‍വേനിയാ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ ്‌ ജോസ്‌ കുന്നേല്‍, ജോബി ജോര്‍ജ്‌, സാബു സ്‌കറിയാ, തോമസ്‌ ഏബ്രഹാം ഈപ്പന്‍ ഡാനിയേല്‍ തുടങ്ങി മറ്റ്‌ എക്‌സി ക്യൂട്ടീവ്‌ അംഗങ്ങള്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.

സെപ്‌തംബര്‍ 5-ന്‌ തിങ്കളാഴ്‌ച അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌ മിനി പാരീഷ്‌ ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ സാമൂഹ്യ സാസ്‌കാരിക മാധ്യമ രംഗത്തെ ധാരാളം പേര്‍ പങ്കെടുത്തു. അക്ഷരനഗരിയായ കോട്ടയത്ത്‌ കഴിഞ്ഞ 40ല്‍ പരം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച്‌ ചലനം സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന കുര്യന്‍ ജോയിക്ക്‌ ഐന്‍എന്‍ഓസി ജെനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം ഭാവുകങ്ങള്‍ നേര്‍ന്നു. തുടര്‍ന്ന്‌ കളത്തില്‍ വര്‍ഗീസ്‌, ജോസ്‌ കുന്നേല്‍, ഫോമാ, ഫൊക്കാനാ നേതാക്കള്‍, ഫിലാഡല്‍ഫിയായിലെ മറ്റ്‌ മലയാളി സംഘടനാ നേതാക്കള്‍, ന്യൂയോര്‍ക്കില്‍ നിന്നെത്തിയ ഐഎന്‍ഓസി നേതാക്കളായ ജോസ്‌, നസീര്‍ എന്നിവരും മറ്റ്‌ സുഹൃത്തുക്കള്‍ എന്നിവരും കുര്യന്‍ ജോയിക്ക്‌ ആശംസകള്‍ നേര്‍ന്നു.

ജോബി ജോര്‍ജ്‌ കുര്യന്‍ ജോയിയെ സദസ്സിന്‌ പരിചയപ്പെടുത്തി. തനിക്ക്‌ നല്‍കിയ സ്വീകരണത്തിന്‌ കുര്യന്‍ ജോയി ഐഎന്‍ഓസി പ്രവര്‍ത്തകര്‍ക്ക്‌ നന്ദി പറഞ്ഞു. ഫിലാഡല്‍ഫിയായില്‍ താമസിക്കുന്ന മലയാളി പ്രവാസിസമൂഹത്തിലൂടെ കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്‌ കൈത്താങ്ങല്‍ നല്‍കി കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിനും ഫിലാഡല്‍ഫിയായിലെ ഐഎന്‍ഓസി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒക്‌ടോബറില്‍ ഫിലാഡല്‍ഫിയായില്‍ നടക്കുന്ന പെന്‍സില്‍വേലിയാ കേരളചാപ്‌റ്റര്‍ ഉത്‌ഘാടന സമ്മേളനത്തിന്‌ അദ്ദേഹം ഭാവുകങ്ങള്‍ നേര്‍ന്നു. കോട്ടയത്തിന്റെ വികസനത്തിന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലൂടെ ഏറെ പ്രതീക്ഷയാണ്‌ തനിക്കുള്ളതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യ മീനാ കുര്യന്‍ ജോയിയും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. വന്നെത്തിയ ഏവര്‍ക്കും സാബു സ്‌കറിയാ നന്ദി പറഞ്ഞു. ഷാജി മത്തായി എംസി ആയി പ്രവര്‍ത്തിച്ചു. ഏബ്രഹാം മാത്യു, ഫിലാഡല്‍ഫിയാ (215 673 4850) അറിയിച്ചതാണിത്‌.
കോട്ടയം ഡിസിസി പ്രസിഡന്റ്‌ കുര്യന്‍ ജോയിക്ക്‌ ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ വന്‍സ്വീകരണം നല്‍കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക