ഒക്കലഹോമയില്‍ മാവേലി എഫ്‌.എം 2011 മെഗാഷോയുടെ കിക്കോഫ്‌ നടന്നു

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 September, 2011
ഒക്കലഹോമയില്‍ മാവേലി എഫ്‌.എം 2011 മെഗാഷോയുടെ കിക്കോഫ്‌ നടന്നു
ഒക്കലഹോമ സിറ്റി: ഒക്കലഹോമ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 23 നു നടത്തുന്ന മാവേലി എഫ്‌.എം 2011 മെഗാഷോയുടെ കിക്കോഫ്‌ ബഥനിയിലുള്ള അസോസിയേഷന്‍ ഓഫീസില്‍ നടന്നു. പരിപാടിയുടെ ഡയമണ്ട്‌ സ്‌പോണ്‍സര്‍ ഏഷ്യന്‍ ട്രാവല്‍സ്‌ സി.ഇ.ഒ കെന്നി ജോര്‍ജും അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ആന്റണിയും ചേര്‍ന്ന്‌ കിക്കോഫ്‌ നിര്‍വഹിച്ചു,

അസോസിയേഷന്‍ വൈ. പ്രസിഡന്റ്‌ ബാബു തോമസ്‌, സെക്രട്ടറി റജി വര്‍ഗീസ്‌, ഷൈനി മാനുവല്‍, നവീന്‍ നായര്‍, പിയോ ഫിലിപ്പ്‌, സിബിമോന്‍ എംഎം, ഷിബു ജേക്കബ്‌ തുടങ്ങി മറ്റു ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടിയുടെ വിജയത്തില്‍ ഏവരും ആശംസകള്‍ നേര്‍ന്നു.

ഈവര്‍ഷത്തെ ജനശ്രദ്ധയാകര്‍ഷിച്ച മാവേലി എഫ്‌.എം 2011 ഷോ സെപ്‌റ്റംബര്‍ 23 വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ മൂര്‍ ജിഎസ്‌ഓ കമ്മ്യൂണിറ്റി സെന്റെറില്‍ വച്ചാണ്‌ നടത്തപ്പെടുക. തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഇരുപതോളം കലാകാരന്‍മാര്‍ ഷോയില്‍ പങ്കെടുക്കും. റഹ്‌മാന്‍, വിനീത്‌ ശ്രിനിവാസന്‍, ജ്യോതിര്‍മയി, മഞ്‌ജൂ പിള്ള, ധന്യ മേരി വര്‍ഗീസ്‌, രമ്യ നമ്പീശന്‍, സയനോര, സച്ചിന്‍ വാര്യര്‍, ഷാന്‍ റഹ്‌മാന്‍, കലാഭവന്‍ ജിന്റോ, പ്രകാശ്‌ കുടപ്പനകുന്ന്‌, പ്രദീപ്‌ലാല്‍, പ്രതിന്‌ജന്‍ ,ജേക്കബ്‌ ജോണ്‍, സണ്ണി സാമുവേല്‍ എന്നിവരെ സമനയിപ്പിച്ചു പരിപാടി സംവിധാനം ചെയ്യുന്നത്‌ സിനിമ സംവിധായകനായ ജി.എസ്‌ വിജയന്‍ ആണ്‌.
ഒക്കലഹോമയില്‍ മാവേലി എഫ്‌.എം 2011 മെഗാഷോയുടെ കിക്കോഫ്‌ നടന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക