ഓണാശംസകള്‍ (ഗീതാ രാജന്‍)

Published on 09 September, 2011
ഓണാശംസകള്‍ (ഗീതാ രാജന്‍)
ഓരോ കാലത്തും ഓണം ഓരോന്നായിരുന്നു.
എങ്കിലും പുത്തനുടുപ്പിന്റേയും ശര്‍ക്കര പായസത്തിന്റേയും
ഗന്ധങ്ങള്‍ നിറഞ്ഞ പ്രായംകുറഞ്ഞ ഓണങ്ങള്‍
നിറംമങ്ങാതെ ഇന്നും.....
പിന്നെയും വളര്‍ന്നകാലത്തെ ഓണങ്ങള്‍.
മരണവും മറവിയും തട്ടിയെടുത്തവ.
ഒരു ദേശം നഷ്‌ടപ്പെട്ടിട്ടും മനസിലിന്നും തൂശനിലയിട്ട്‌
സൗഹൃദങ്ങള്‍ക്ക്‌ സദ്യ വിളമ്പുന്നു.
എല്ലാം മറന്നുപോകുന്ന കാലത്തും
സൗഹൃദത്തിന്റെ പൂവിളിയാകുന്ന
ചങ്ങാത്തങ്ങള്‍ക്ക്‌ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

സ്‌നേഹപൂര്‍വ്വം

ഗീതാ രാജന്‍
ഓണാശംസകള്‍ (ഗീതാ രാജന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക