മാധ്യമ മാമാങ്കത്തിന്‌ അരങ്ങുണര്‍ന്നു; ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ നാലാമത്‌ സമ്മേളനത്തിന്‌ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published on 09 September, 2011
മാധ്യമ മാമാങ്കത്തിന്‌ അരങ്ങുണര്‍ന്നു; ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ നാലാമത്‌ സമ്മേളനത്തിന്‌ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ മലയാള മാധ്യമ രംഗത്തെ ഒരു കുടക്കീഴിലാക്കിയ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ നാഷണല്‍ കോണ്‍ഫറസിന്റെ ഒരു ക്കങ്ങള്‍ മുന്നേറുന്നതായി ദേശീയ പ്രസിഡന്റ്‌റെജി ജോര്‍ജ്‌, സെക്രട്ടറി ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു. ഒക്‌ടോബര്‍ 27, 28, 29, 30 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍ സെറ്റിലുളള ഹോളിഡേ ഇന്നിലാണ്‌ സമ്മേളനം അരങ്ങേറുക. ഹോട്ടല്‍ വിലാസം: ഹോളി ഡേ ഇന്‍, 195 ഡേവിഡ്‌സണ്‍ അവന്യൂ, സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി 08873: ഫോണ്‍: 732 356 1700, ഫാക്‌സ്‌: 732 356 0939.

ഇന്ത്യയുടെ ഭരണം നിര്‍വഹിക്കപ്പെടുന്ന ഇന്ദ്രപ്രസ്‌ഥത്തില്‍ കേരളത്തിന്റെ (ആലപ്പുഴയു ടെ) പ്രതിനിധിയായി സഹമന്ത്രി സ്‌ഥാനം അലങ്കരിക്കുന്ന കെ.സി വേണുഗോപാലാണ്‌ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിലെ മുഖ്യാതിഥി. കോണ്‍ഗ്രസ്‌ പ്രസ്‌ഥാനത്തിന്റെ കളരിയായ കെ.എസ്‌.യുവിലൂടെ രാഷ്‌ട്രീയ മുന്നേറ്റം നടത്തിയ മന്ത്രി വേണുഗോപാലിന്റെ സാന്നി ധ്യം പ്രസ്‌ക്ലബ്ബ്‌ സമ്മേളനത്തിന്‌ ഹൈലൈറ്റാവും.

കേരളത്തിന്റെ വനം, സ്‌പോര്‍ട്‌്‌സ്‌ മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍, പഞ്ചായത്ത്‌ സാമൂ ഹ്യക്ഷേമ മന്ത്രി ഡോ.എം.കെ മുനീര്‍, പത്തംതിട്ടയുടെ പാര്‍ലമെന്റ്‌അംഗം ആന്റോ ആന്റ ണി, പ്രതിപക്ഷ നിരയിലെ നിറസാന്നിധ്യമായ എം.എ ബേബി, കെ. മുരളീധരന്‍ എം. എല്‍.എ, വി.ഡി സതീശന്‍ എം.എല്‍.എ എന്നിവരാണ്‌ കേരളത്തിന്റെ രാഷ്‌ട്രീയ പ്രാതി നിധ്യമായി പ്രക്ലബ്ബ്‌ സമ്മേളനത്തിനെത്തുന്നത്‌. മനോരമ ചാനലില്‍ നിന്നും ശ്രീകണ്‌ഠന്‍ നായര്‍, ഏഷ്യാനെറ്റില്‍ നിന്നും ജോണ്‍ ബ്രിട്ടാസ്‌, മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീ ഫ്‌ ഡി. വിജയമോഹന്‍, സൂര്യ ടി.വി ചീഫ്‌ എഡിറ്റര്‍ റോയി മാത്യു, കേരള കൗമുദിയില്‍ നിന്നും ബി.സി ജോജോ, പുസ്‌തക പ്രസാധന രംഗത്തെ ഗോപുരമായ ഡി.സി കിഴക്കേ മുറിയുടെ പുത്രന്‍ രവി ഡി.സി എന്നിവര്‍ കേരളത്തിലെ മാധ്യമ രംഗത്തു നിന്നും പ്രസ്‌ ക്ലബ്ബ്‌ കോണ്‍ഫറന്‍സില്‍ അതിഥികളായിരിക്കും.

അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ സംഘാട ശക്‌തിയുടെ കരുത്തു പകരുക എന്ന ലക്‌ഷ്യത്തോടെ 2006 ല്‍ ന്യൂയോര്‍ക്കില്‍ തുടക്കമിട്ട ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ ത്ത്‌ അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത സാഹോദര്യത്തിന്റെ ഏടുകളാണ്‌ അമേരിക്കന്‍ മലയാളി സമൂഹത്തിന്‌ സമ്മാനിച്ചത്‌. സംഘബോധം മാത്രമായിരുന്ന ലക്ഷ്യമെങ്കിലും എ ടുക്കുമ്പോള്‍ ഒന്ന്‌ തൊടുക്കുമ്പോള്‍ പത്ത്‌ എന്ന രീതിയിലായിരുന്നു പ്രസ്‌ക്ലബ്ബിന്റെ ഓ രോ പ്രവര്‍ത്തനങ്ങളും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടറും മലയാള പത്രപ്ര വര്‍ത്തന രംഗത്തെ അവസാന വാക്കുമായ തോമസ്‌ ജേക്കബിന്റെ സാന്നിധ്യത്തില്‍ ഒന്നാ മത്‌ കോണ്‍ഫറന്‍സ്‌ അരങ്ങേറിയത്‌ ന്യൂയോര്‍ക്കിലാണ്‌. പ്രസ്‌ക്ലബ്ബിന്റെ പ്രഥമ ദേശീയ പ്ര സിന്റ്‌ജോര്‍ജ്‌ ജോസഫിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കോണ്‍ഫറന്‍സില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന റെജി ജോര്‍ജാണ്‌ ഇപ്പോഴത്തെ പ്രസിഡന്റ്‌. 2008 ല്‍ രണ്ടാം കോണ്‍ ഫറന്‍സ്‌ ചിക്കാഗോയില്‍ അരങ്ങേറിയപ്പോള്‍ അതുവരെ കണ്ടിട്ടില്ലാത്ത സംഘാടക മിക വിന്റെ ചരിത്രമെഴുതുകയായിരുന്നു ഇന്ത്യ പ്രസ്‌ക്ലബ്ബ്‌. തൊടുന്നതെല്ലാം പൊന്ന്‌, പറ്റുമെങ്കി ല്‍ വൈഡൂര്യം എന്നു ചിന്തിക്കുന്ന ജോസ്‌ കണിയാലിയായിരുന്നു രണ്ടാം കോണ്‍ഫറന്‍ സിന്റെ സാരഥി. പ്രസ്‌ക്ലബ്ബിന്റെ ചാപ്‌റ്ററുകള്‍ സജീവമായതും കണിയാലിയുടെ നേതൃത്വ ത്തിലാണ്‌.

അമേരിക്കയിലെ ഇന്ത്യന്‍ സംസ്‌ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ന്യൂജേഴ്‌സിയിലെ എഡിസിണിലായിരുന്നു മൂന്നാമത്‌ കോണ്‍ഫറന്‍സ്‌. കേരള വനംമന്ത്രി ബിനോയി വിശ്വം മുഖ്യാതിഥിയായ കോണ്‍ഫറന്‍സില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോ മസ്‌ ജേക്കബ്‌ വീണ്ടും പ്രധാന പ്രാസംഗികനായെത്തി. ഏഷ്യാനെറ്റില്‍ നിന്നും സി.എ തോമസ്‌, കൈരളി ടി.വിയില്‍ നിന്നും പ്രഭാവര്‍മ്മ, ജോസ്‌ കെ. മാണി എം.പി, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ജയിംസ്‌ തെക്കനാടന്‍ എന്നിവരും അതിഥികളായിരുന്നു.

മലയാളി സംഗമം മുഖ്യ പത്രാധിപരായ റെജി ജോര്‍ജിന്റെ നേതൃത്വത്തിലാണ്‌ നാലാമത്‌ കോണ്‍ഫറന്‍സ്‌ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ അരങ്ങേറുക. സെക്രട്ടറിയായി ശിവന്‍ മുഹമ്മ, ട്രഷററായി ജോര്‍ജ്‌ തുമ്പയില്‍, വൈസ്‌ പ്രസിഡന്റായി ഡോ. കൃഷ്‌ണ കിഷോര്‍, ജോയിന്റ്‌സെക്രട്ടറിയായി ഡോ. സാറാ ഈശോ, ജോയന്റ്‌ട്രഷററായി ജോയി കുറ്റിയാനി എ ന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ജയിംസ്‌ വര്‍ഗീസ്‌, ജോബി ജോര്‍ജ്‌ എന്നിവരാണ്‌ ഓഡിറ്റര്‍മാര്‍.

സുനില്‍ ട്രൈസ്‌റ്റാര്‍ (ന്യൂയോര്‍ക്ക്‌), എബ്രഹാം തോമസ്‌ (ടെക്‌സസ്‌), ബിജു സഖറിയ (ചിക്കാഗോ), ഫാ. ഷേബാലി (ഫിലഡല്‍ഫിയ), മനു തുരുത്തിക്കാടന്‍ (ലോസ്‌ ഏഞ്ചല സ്‌), ശങ്കരന്‍കുട്ടി (ഒക്‌ലഹോമ), സുനില്‍ തൈമറ്റം (ഫ്‌ളോറിഡ), ഷിബു സാമുവേല്‍ (വാ ഷിംഗ്‌ടണ്‍) എന്നിവരാണ്‌ ചാപ്‌റ്റര്‍ പ്രസിഡന്റുമാര്‍.
മാധ്യമ മാമാങ്കത്തിന്‌ അരങ്ങുണര്‍ന്നു; ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ നാലാമത്‌ സമ്മേളനത്തിന്‌ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക