സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ എട്ടുനോമ്പ്‌ തിരുനാള്‍ ആചരിച്ചു

ജോസ്‌മോന്‍ തത്തംകുളം Published on 09 September, 2011
സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ എട്ടുനോമ്പ്‌ തിരുനാള്‍ ആചരിച്ചു
താമ്പാ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ദേവാലയത്തില്‍ എട്ടുനോമ്പ്‌ ആചരണവും പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളും സെപ്‌റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ ആചരിച്ചു.

ഒന്നാം തീയതി മുതല്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക്‌ വിശുദ്ധ കുര്‍ബാനയും ജപമാല സമര്‍പ്പണവും കുര്‍ബാനയുടെ ആശീര്‍വാദവും പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരുന്നു. എട്ടുനോമ്പിന്റെ അവസാന ദിവസം വ്യാഴാഴ്‌ച വൈകുന്നേരം വികാരി റവ.ഫാ. പത്രോസ്‌ ചമ്പക്കരയുടെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന്‌ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട്‌ ദൈവായ അങ്കണത്തില്‍ പ്രദക്ഷിണവും, പ്രദക്ഷിണത്തോടനുബന്ധിച്ച്‌ ജപമാല സമര്‍പ്പണവും നടത്തപ്പെട്ടു. തുടര്‍ന്ന്‌ ലദീഞ്ഞും കുര്‍ബാനയുടെ ആശീര്‍വാദവും തിരുശേഷിപ്പ്‌ വണക്കവും, വിശ്വാസികള്‍ നേര്‍ച്ച ഭക്ഷണമായി കൊണ്ടുവന്ന കൊഴുക്കട്ട വിതരണവും നടത്തപ്പെട്ടു.

എട്ടുനോമ്പിന്റെ ഓരോ ദിവസത്തേയും ആഘോഷങ്ങള്‍ ഇടവകയിലെ ഓരോ കുടുംബങ്ങള്‍ നിയോഗാര്‍ത്ഥം ഏറ്റെടുത്ത്‌ നടത്തി. ആഘോഷങ്ങള്‍ക്ക്‌ ഇടവകയിലെ ലിജിയന്‍ ഓഫ്‌ മേരി നേതൃത്വം കൊടുത്തു.
സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ എട്ടുനോമ്പ്‌ തിരുനാള്‍ ആചരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക