തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ 447 ബില്യനിന്റെ പാക്കേജ്‌ നടപ്പാക്കും: ബരാക്‌ ഒബാമ

Published on 09 September, 2011
തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ 447 ബില്യനിന്റെ പാക്കേജ്‌ നടപ്പാക്കും: ബരാക്‌ ഒബാമ
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ 447 ബില്യണ്‍ ഡോളറിന്റെ നികുതിയിളവുകള്‍ ഉള്‍പ്പെടുന്ന പാക്കേജുകള്‍ നടപ്പാക്കുമെന്ന്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ വ്യക്തമാക്കി. വ്യാഴാഴ്‌ച നടന്ന അമേരിക്കന്‍ കോണ്‍ഗ്രസിലാണ്‌ ഒബാമ പദ്ധതി അവതരിപ്പിച്ചത്‌.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ തൊഴില്‍പ്രതിസന്ധി. ഈ പ്രതിസന്ധി മറികടക്കാന്‍ അടിയന്തര നടപടികള്‍ കൈകൊള്ളും. കൂടുതല്‍ പേരെ തൊഴിലിലേക്ക്‌ ആകര്‍ഷിക്കുക, തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ പണം ലഭ്യമാക്കുക തടങ്ങിയവയാണ്‌ പദ്ധതി കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. നിര്‍മ്മാണരംഗത്തെ പുരോഗതിയും അധ്യപന മേഖലയും ഇതില്‍ ഉള്‍പെടുന്നു. തൊഴില്‍ പദ്ധതി നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്‌ രാജ്യത്തെ കരകയറ്റാന്‍ സഹായകമാകുമെന്ന്‌ ഒബാമ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക