ഷേര്‍ലി നൈനാന്‍; ഹൂസ്റ്റണ്‍:

Published on 06 December, 2021
 ഷേര്‍ലി നൈനാന്‍; ഹൂസ്റ്റണ്‍:
ഹൂസ്റ്റണ്‍: കല്ലൂപ്പാറ ചാത്തനാട്ട് നൈനാന്‍ മാത്യു (സണ്ണി) വിന്റെ ഭാര്യ ഷേര്‍ലി നൈനാന്‍ (69) നിര്യാതയായി. പരേത കല്ലൂപ്പാറ പെരിയിലത്ത്  കുടുംബാംഗമാണ്.

മക്കള്‍: ഡോ. ആന്‍സല്‍ സ്റ്റിനി നൈനാന്‍ (അജ്മാന്‍, യുഎഇ), ഓസ്‌കര്‍.സി.നൈനാന്‍ (ദോഹ, ഖത്തര്‍) ആഗ്നസ് നൈനാന്‍ (ചിക്കാഗോ)

മരുമക്കള്‍: ഡോ. ടോണി ഫിലിപ്പ്,ചെറുവാഴക്കുന്നേല്‍, റാന്നി (അജ്മാന്‍, യുഎഇ), അശ്മിതാ തോമസ്, കൊട്ടുപ്പള്ളില്‍ (എറണാകുളം) സൂരജ്.വി.മാത്യു, തൈക്കടവില്‍, തിരുവനന്തപുരം (ചിക്കാഗോ)

കൊച്ചുമക്കള്‍: ഡാരെന്‍, ഡിലന്‍, സോയി, ഇഷ്വി, ലൂക്കാ  

സഹോദരങ്ങള്‍ : ഷാജി.പി.ജോര്‍ജ് (കല്ലൂപ്പാറ) പരേതയായ ഷൈല.  

ശവസംസ്‌കാര ശുശ്രൂഷകള്‍: ഡിസംബര്‍ 8 ന് ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് ഭവനത്തില്‍ ആരംഭിയ്ക്കുന്നതും ദേവാലയത്തിലെ ശുശ്രൂഷകള്‍  2.30 മണിയ്ക്ക് കല്ലൂപ്പാറ ബെഥേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ നടത്തപ്പെടുന്നതും ശുശ്രൂഷകള്‍ക്ക് ശേഷം ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.  

അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയുടെ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിയ്ക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോസ് മാത്യു (ഹൂസ്റ്റണ്‍) - 281 777 9480
സൂരജ് (ചിക്കാഗോ) -  848 391 5579


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക