ലിംകയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 11 September, 2011
ലിംകയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌ വൈകുന്നേരം ആറുമണിക്ക്‌ മെറിക്കിലുള്ള ലോംഗ്‌ ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ആഘോഷിക്കും.

6 മണി മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ. 7.30-ന്‌ വര്‍ണ്ണശബളമായ ഘോഷയാത്ര എന്നിവ നടക്കും. ഘോഷയാത്രയില്‍ താലപ്പൊലിയുടേയും, ചെണ്ടമേളത്തിന്റേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ മാവേലി തമ്പുരാനേയും മറ്റ്‌ വിശിഷ്‌ടാതിഥികളേയും വേദിയിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ പൊതുസമ്മേളനവും കള്‍ച്ചറല്‍ പ്രോഗ്രാമും അരങ്ങേറും. ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാതിഥി ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിലാണ്‌.

കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ന്യൂയോര്‍ക്കിലെ വിവിധ ഡാന്‍സ്‌ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ്‌ പ്രോഗ്രാം, തിരുവാതിര, വില്ലടിച്ചാന്‍പാട്ട്‌, വള്ളംകളി, കോമഡി സ്‌കിറ്റ്‌ എന്നിവ ആഘോഷങ്ങള്‍ക്ക്‌ മേടി പകരും. പരിപാടികളിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഈപ്പന്‍ കോട്ടുപ്പള്ളി (631 584 2376), ബേബിച്ചന്‍ പൂഴിക്കുന്നേല്‍ (631 499 3020), ഗ്രേസി ജയിംസ്‌ (631 274 5057), ഷാജു മാത്യു (631 549 2099), സെബാസ്റ്റ്യന്‍ തോമസ്‌ (576 681 8665).
ലിംകയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക