വര്‍ഗീസ് ഉമ്മന്‍, (തങ്കച്ചന്‍ 69) ന്യു ജെഴ്സി

Published on 09 January, 2022
വര്‍ഗീസ് ഉമ്മന്‍, (തങ്കച്ചന്‍ 69) ന്യു ജെഴ്സി
ന്യു ജെഴ്സി: കോന്നി അട്ടച്ചാക്കല്‍ മണ്ണില്‍ കിഴക്കേതില്‍ എം.എസ്. ഉമ്മന്റെയും തങ്കമ്മ ഉമ്മന്റെയും പുത്രന്‍ വര്‍ഗീസ് ഉമ്മന്‍, (തങ്കച്ചന്‍ 69) ന്യു ജെഴ്സിയില്‍ അന്തരിച്ചു. 69-ം ജന്മദിനമായ ജനുവരി 8-നു തന്നെ ആയിരുന്നു അന്ത്യവും. ഏതാനും മാസം മുന്‍പാണു അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.മികച്ച വോളിബോള്‍ കളിക്കാരനായിരുന്നു.

നാട്ടില്‍ ബിസിനസും ബസ് സര്‍വീസും നടത്തി. 1991-ല്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് ന്യു ജെഴ്‌സി ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥനായി. ഏതാനും വര്‍ഷം മുന്‍പ് റിട്ടയര്‍ ചെയ്തു.

ഭാര്യ മോളി വര്‍ഗീസ് വയലത്തല ഈട്ടിനില്‍ക്കുന്ന കാലായില്‍ ഇ.ടി. മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും പുത്രിയാണ്.
മക്കള്‍: ബിന്ദു ബ്രിസ്‌കോ & ടെറന്‍സ് ബ്രിസ്‌കൊ. മക്കള്‍: ഐസയ, സവന; ബിനു വര്‍ഗീസ് & മോള്‍സി വര്‍ഗീസ്. മക്കള്‍: അബിഗയില്‍, ഈഡന്‍.

സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ഡോ.ഉമ്മന്‍ സ്‌കറിയ, ഫോമാ സ്ഥാപക നേതാക്കളിലൊരാളും ജോ. സെക്രട്ടറിയുംസ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ സണ്ണി കോന്നിയൂര്‍ എന്നിവരാണു സഹോദരര്‍.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ജനുവരി 12 ബുധനാഴ്ച രാവിലെ 9 മുതല്‍ 1 വരെ: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, 28 സണ്‍സെറ്റ് അവന്യു, ന്യു യോര്‍ക്ക്-10314
തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യു സെമിത്തേരി, 1852 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക് 10314

വിവരങ്ങള്‍ക്ക്: സണ്ണി കോന്നിയൂര്‍ 917 514 1396
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക