പാസ്റ്റർ എം.ഒ സാമുവൽ (66) ഫിലദൽഫിയ

Published on 10 January, 2022
പാസ്റ്റർ എം.ഒ സാമുവൽ (66) ഫിലദൽഫിയ
ഫിലദൽഫിയ: ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.ഒ സാമുവൽ (66) ഫിലദൽഫിയിൽ അന്തരിച്ചു. അടൂർ തേപ്പുപാറ , കുമ്പനാട് ഹെബ്രോൻ , കുവൈറ്റ് പി.സി.കെ എന്നിവിടങ്ങളിൽ സഭാ ശുശ്രൂഷകനായിരുന്നു. അമേരിക്കയിലെ ഒറിഗൺ, സിയാറ്റിൽ, ഡാളസ്, ഒക്കലഹോമ എന്നിവിടങ്ങളിലും ശുശ്രൂഷിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശിയാണ്. രോഗബാധിതനായതിനെ തുടർന്ന് 3 വർഷമായി വിശ്രമജീവിതം നയിക്കുകയായിരുന്നു .
ഭാര്യ: കൊച്ചുമോൾ. മക്കൾ: ബെറ്റ്സി, പ്രയ്സി, പ്രിൻസി, ഡെൻസി. മരുമക്കൾ : പാസ്റ്റർ ബിജോയ്, പാസ്റ്റർ ലെസ്ളി, ടിന്റു, റയാൻ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക