പി.സി.ജോര്‍ജ്‌ ജഡ്‌ജിക്കെതിരെ പരാതി അയച്ചത്‌ സ്വന്തം തീരുമാനപ്രകാരം: കുഞ്ഞാലിക്കുട്ടി

Published on 11 September, 2011
പി.സി.ജോര്‍ജ്‌ ജഡ്‌ജിക്കെതിരെ പരാതി അയച്ചത്‌ സ്വന്തം തീരുമാനപ്രകാരം: കുഞ്ഞാലിക്കുട്ടി
കാസര്‍ക്കോട്‌: പി.സി.ജോര്‍ജ്‌ ജഡ്‌ജിക്കെതിരെ പരാതി അയച്ചത്‌ യു.ഡി.എഫിന്റെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായല്ല. അദ്ദേഹം സ്വന്തം തീരുമാനപ്രകാരമാണ്‌ പരാതി അയച്ചതെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേസ്‌ നല്‍കാന്‍ യു.ഡി.എഫ്‌ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു വ്യക്തി എന്ന നിലയിലാണ്‌ ജോര്‍ജ്‌ പരാതി അയച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ പി.സി.ജോര്‍ജ്‌ രാജിവയ്‌ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സാന്ദര്‍ഭികമായി തീരുമാനമെടുക്കുംകുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ജോലി കേസ്‌ കൊടുക്കല്‍ മാത്രമാണെന്നും അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്ക്‌ ആരും വില നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക