ഓസ്‌കാര്‍ ജേതാവും നടനുമായ ക്ലിഫ്‌ റോബേര്‍ട്ട്‌സണ്‍ അന്തരിച്ചു

Published on 11 September, 2011
ഓസ്‌കാര്‍ ജേതാവും നടനുമായ ക്ലിഫ്‌ റോബേര്‍ട്ട്‌സണ്‍ അന്തരിച്ചു
വാഷിങ്‌ടണ്‍: ഓസ്‌കാര്‍ അവാര്‍ഡ്‌ ജേതാവും പ്രശസ്‌ത ഹോളിവുഡ്‌ നടനുമായ ക്ലിഫ്‌ റോബേര്‍ട്ട്‌സണ്‍ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1950കള്‍ മുതല്‍ സിനിമയില്‍ വളരെ സജീവമായ റോബര്‍ട്ട്‌സണ്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയിട്ടുണ്ട്‌. അറുപതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്‌. തെരുവുനാടകങ്ങളിലൂടെയായിരുന്നു റോബര്‍ട്ട്‌സണിന്റെ അഭിനയജീവിതം തുടങ്ങിയത്‌. തുടര്‍ന്ന്‌ ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയില്‍ എത്തുകയായിരുന്നു. ദ്‌ ഗെയിം എന്ന ടിവിപരിപാടിയിലൂടെ എമ്മി പുരസ്‌കാരവും ലഭിച്ചു.

`ചാര്‍ളി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ്‌ ഇദ്ദേഹത്തിന്‌ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്‌.`സ്‌പൈഡര്‍ മാന്‍' ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന റോബര്‍ട്ട്‌സണിന്റെ അവസാന ചിത്രം 2007ല്‍ പുറത്ത്‌ വന്ന 'സ്‌പൈഡര്‍ മാന്‍ 3'ആയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക