ഇസ്‌ലാമിനെതിരേയല്ല; അല്‍ക്വയ്‌ദയ്‌ക്കെതിരേയാണ്‌ അമേരിക്ക യുദ്ധം ചെയ്യുന്നത്‌: ഒബാമ

Published on 11 September, 2011
ഇസ്‌ലാമിനെതിരേയല്ല; അല്‍ക്വയ്‌ദയ്‌ക്കെതിരേയാണ്‌ അമേരിക്ക യുദ്ധം ചെയ്യുന്നത്‌: ഒബാമ
വാഷിങ്‌ടണ്‍: അമേരിക്ക യുദ്ധം ചെയ്യുന്നത്‌ ഇസ്‌ലാമിനെതിരേയല്ലെന്നും ആയിരങ്ങളെ കൊന്നൊടുക്കുന്ന അല്‍ക്വയ്‌ദയ്‌ക്കെതിരേയാണ്‌ യുദ്ധം ചെയ്യുന്നതെന്നും പ്രസിഡന്റ്‌ ബറാക്‌ ഒബാമ പറഞ്ഞു. അല്‍ക്വയ്‌ദയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്‌ കൂടുതലും മുസ്‌ലീംങ്ങളാണ്‌. നിരവധി രാജ്യങ്ങളെ ആക്രമിക്കുകയും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരകണക്കിന്‌ ആളുകളെ കൊന്നൊടുക്കുകയും ചെയ്യുകയാണ്‌ അല്‍ക്വയ്‌ദ. 9/11 ഭീകരാക്രമണത്തിന്റെ പതാതം വാര്‍ഷികദിനത്തില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെഴുതിയ കോളത്തില്‍ ഒബാമ പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനം വഴി അല്‍ഖാഇദയുടെ നിരവധി ആക്രമണ പദ്ധതികള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. തലവന്‍ ഉസാമ ബിന്‍ ലാദിനെ കൊലപ്പെടുത്തിയതിലൂടെ അല്‍ഖാഇദയെ തോല്‍വിയുടെ പാതയിലെത്തിക്കാനും സാധിച്ചിട്ടുണ്ട്‌

2001 സെപ്‌റ്റംബര്‍ 11ന്‌ നടന്ന ഭീകരാക്രമണം അനുസ്‌മരിക്കുമ്പോള്‍ അല്‍ഖാഇദയുടെ ആക്രമണം യുഎസിനു നേര്‍ക്കു മാത്രമായിരുന്നില്ല, ലോകത്തോടും മാനുഷിക മൂല്യങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നുവെന്ന്‌ ഒബാമ പറഞ്ഞു. 90ലധികം രാജ്യങ്ങളില്‍ നിന്നുള്ള നിരപരാധികളായ 3000 പേരാണ്‌ അന്നു കൊല്ലപ്പെട്ടത്‌. ഇതില്‍ വിവിധ മതത്തില്‍പെട്ടവരും വ്യത്യസ്‌ത സംസ്‌കാരങ്ങളുള്ളവരും സ്‌ത്രീകളും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടും ഒബാമ പറഞ്ഞു.

അല്‍ക്വയ്‌ദ അടക്കം ഭീകരവാദികളെ നേരിടാന്‍ മറ്റ്‌ ലോകരാഷ്‌ട്രങ്ങളുടേയും പിന്തുണയോട്‌ കൂടിയാണ്‌ അമേരിക്ക യുദ്ധത്തിന്‌ തുടക്കം കുറിച്ചത്‌. ഈ നടപടിയുടെ ഭാഗമായാണ്‌ അഫ്‌ഗാനിസ്‌താനിലെ അല്‍ഖാഇദ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തതും താലിബാനെ പരാജയപ്പെടുത്തുകയും ചെയതതിലൂടെ സമാധനാപരമായ അന്തരീക്ഷം സംജാതമാക്കാന്‍ കഴിഞ്ഞതായും ഒബാമ അവകാശപ്പെട്ടു.
ഇസ്‌ലാമിനെതിരേയല്ല; അല്‍ക്വയ്‌ദയ്‌ക്കെതിരേയാണ്‌ അമേരിക്ക യുദ്ധം ചെയ്യുന്നത്‌: ഒബാമ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക