രാമനാഥപുരത്ത് പോലീസ് വെടിവെപ്പ്; മരണം ഏഴായി

Published on 11 September, 2011
രാമനാഥപുരത്ത് പോലീസ് വെടിവെപ്പ്;  മരണം ഏഴായി

ചെന്നൈ: രാമനാഥപുരത്ത് അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. വെടിയേറ്റ് ചികിത്സയിലായിരുന്ന തീര്‍പ്പുകനി, വെള്ളൈചാമി എന്നിവരാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മരിച്ചത്.  ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 25 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് പരിക്കേറ്റു. 

 

ദളിത് വിമോചന നേതാവായിരുന്ന ഇമാനുവല്‍ ശേഖറിന്റെ 55-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് രാമനാഥപുരം ജില്ലയിലെ പരമക്കുടിയിലും കമുദിയിലും ദളിത് പ്രവര്‍ത്തകര്‍ ചില പരിപാടികള്‍ ഒരുക്കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ച തമിഴക മക്കള്‍ മുന്നേറ്റ കഴക നേതാവ് ജോണ്‍ പാണ്ഡിയനെ പോലീസ് തൂത്തുക്കുടിക്ക് സമീപം അറസ്റ്റ് ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ് പരമക്കുടിയില്‍ നൂറിലധികം വരുന്ന ദളിത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പോലീസ് എത്തിയപ്പോള്‍ കല്ലേറ് ശക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു.

 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക