ഫിലിപ്പോസ് ചാമക്കാല (97) കോട്ടയം

Published on 20 January, 2022
ഫിലിപ്പോസ് ചാമക്കാല (97) കോട്ടയം

കോട്ടയം: കൈപ്പുഴ ചാമക്കാല തെക്കേതില്‍ ഫിലിപ്പോസ് ചാമക്കാല (97) അന്തരിച്ചു.

ഭാര്യ, പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാന്‍കുഴിയില്‍ കുടുംബാംഗം.

‘നേര്‍കാഴ്ച’ ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവായ ഇദ്ദേഹം കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ മുന്‍ ജീവനക്കാരനാണ്. വെല്ലൂര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നിന്നാണ് ഫിലിപ്പോസ് ചാമക്കാല റിട്ടയര്‍ ചെയ്തത്.

നാട്ടില്‍നിന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സ തേടാന്‍ എത്തിയവര്‍ക്ക് മതിയായ സഹായം ലഭ്യമാക്കുന്നതിനും മറ്റും മുന്നിട്ടിറങ്ങിയിരുന്ന ഇദ്ദേഹം, തികഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു.

മക്കള്‍: സാവിയോ -മിനി, (ഓസ്‌ട്രേലിയ), ജെസി -കുഞ്ഞുമോന്‍ വലിയപറമ്പില്‍ (ചിക്കാഗോ), റോയ് -ത്രേസ്യാമ്മ ചാമക്കാല (ബംഗളുരു), എല്‍സി-സൈമണ്‍ വളാച്ചേരില്‍ (ഹൂസ്റ്റണ്‍),
ബാബു-എല്‍സമ്മ ചാമക്കാല (വെല്ലൂര്‍), ബീന-സജി പാറക്കല്‍ (ലണ്ടന്‍).
കൊച്ചു മക്കള്‍: ജെറി,ജസ്റ്റിന്‍, ജെന്നിഫര്‍, ജോനാഥന്‍, അനു, റിയ, റോണ, റോബിന്‍, ബ്ലെസി.

പരേതന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും മിത്രങ്ങളുടെയും
ദുഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ‘നേര്‍കാഴ്ച’ ന്യൂസ് ടീം അനുശോചനം രേഖപ്പെടുത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക