സോളി റെജി (57) നീണ്ടൂർ

Published on 23 January, 2022
സോളി റെജി (57)  നീണ്ടൂർ

ഹൂസ്റ്റൺ: കോട്ടയം നീണ്ടൂർ വെട്ടിക്കാട്ട് റെജിയുടെ ഭാര്യ സോളി റെജി (57 വയസ്സ് ) നിര്യാതയായി. പരേത പിറവം മണക്കുന്നേൽ പരേതനായ എം.എം ഫിലിപ്പിന്റെയും ഏലിക്കുട്ടി ഫിലിപ്പിന്റെയും മകളാണ്.

നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടായിരുന്നു.  

മക്കൾ: ക്രിസ് മാത്യു റെജി (യുകെ), ക്രിസ്റ്റീജ റെജി
മരുമക്കൾ : റീനു ക്രിസ് (പൈമ്പാലിൽ,അരീക്കര), സെൻ സക്കറിയ (പതിയിൽ പുത്തൻ വീട്ടിൽ,ചിങ്ങവനം )
കൊച്ചുമകൾ - ഹെവനിയ ക്രിസ്

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുസ്എ കേരള ചാപ്റ്റർ വൈസ് പ്രസിഡണ്ടും ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറും ക്നാനായ കാത്തലിക്ക് കോൺഗ്രസ്സ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ) മുൻ പ്രസിഡന്റും ഫോമാ കൺവെൻഷൻ മുൻ ചെയർമാനുമായ ബേബി മണക്കുന്നേൽ(ഹൂസ്റ്റൺ) പരേതയുടെ സഹോദരനാണ്.  

മറ്റു സഹോദരങ്ങൾ : പരേതയായ ലീലാമ്മ ഫിലിപ്പ്, റവ.സിസ്റ്റർ മേരിക്കുട്ടി ഫിലിപ്പ് (ആന്ധ്രപ്രദേശ്), അമ്മിണി എബ്രഹാം, ക്ലാരമ്മ ജേക്കബ്, ഷേർലി ആടുപാറയിൽ (ഹൂസ്റ്റൺ, ജിജി സാബു കട്ടപ്പുറം (ഷിക്കാഗോ)

പൊതുദർശനം ജനുവരി 24 ന് തിങ്കളാഴ്ച വൈകുന്നേരം 5 മുതൽ സ്വഭവനത്തിൽ.
സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കാത്തലിക്ക് ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ദേവാലയ സെമിത്തേരിയിൽ   സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,

ബേബി മണക്കുന്നേൽ -          (91) 8921133610 (ഇന്ത്യ) 
                                                        713 291 9721 (വാട്സാപ്)

 റിപ്പോർട്ട് : ജീമോൻ റാന്നി   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക