സിസ്റ്റര്‍ ലില്ലിതെരസ് ദാനവേലില്‍ എസ്എബിഎസ്

Published on 28 April, 2022
സിസ്റ്റര്‍ ലില്ലിതെരസ് ദാനവേലില്‍ എസ്എബിഎസ്
ചങ്ങനാശേരി: കൂത്രപ്പള്ളി ആരാധന മഠാംഗമായ സിസ്റ്റര്‍ ലില്ലി തെരസ് ദാനവേലില്‍ എസ്എബിഎസ് (ലീലാമ്മ-78) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30-ന് വാഴപ്പള്ളി മഠം ചാപ്പലില്‍ ശുശ്രൂഷയ്ക്കുശേഷം മഠം സെമിത്തേരിയില്‍.

ആയാംകുടി ദാനവേലില്‍ പരേതരായ അവിരാച്ചന്‍- റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോസഫ് ഏബ്രഹാം, പരേതരായ കുര്യന്‍ ഏബ്രഹാം, അലക്‌സ് ഏബ്രഹാം, ക്ളാരമ്മ തോമസ് കുട്ടന്‍തറപ്പേല്‍ പാളയം പാലാ, ഫാ. ജോര്‍ജ് ഏബ്രഹാം എംസിബിഎസ്, അന്നമ്മ മാത്യു കരിക്കാട്ടുകണ്ണിയേല്‍ മരങ്ങാട്ടുപള്ളി. പരേത അതിരന്പുഴ, വാഴപ്പള്ളി, അമലഗിരി, അമലഭവന്‍, അസംപ്ഷന്‍ ഹോസ്റ്റല്‍, തിരുവനന്തപുരം, ളായിക്കാട്, മുടിയൂര്‍ക്കര, അയര്‍ക്കുന്നം, കൂത്രപ്പള്ളി എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. ജോജോ ദാനവേലില്‍ (അമേരിക്ക- ചാന്‍സലര്‍, ചിക്കാഗോ രൂപത) സഹോദരപുത്രനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക